Gulf Stream

വീണ്ടും ഇരുട്ടിലേക്ക് തളളിവിടാന്‍ നോക്കുന്ന ഒരുപാട് പേരുണ്ട്, സൈബർ ആക്രമണത്തില്‍ പ്രതികരിച്ച് ഭാവന

വസ്ത്ര ധാരണത്തിന്‍റെ പേരില്‍ നടക്കുന്ന സൈബർ ആക്രമണത്തില്‍ പ്രതികരിച്ച് ഭാവന. എല്ലാം ശരിയാകും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ, തന്‍റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോഴും,താന്‍ എന്തു ചെയ്‌താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് അറിയാമെന്നാണ് ഭാവന പ്രതികരിച്ചിരിക്കുന്നത്.അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും തനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങൾക്കു സന്തോഷം കിട്ടുന്നത് എങ്കിൽ അതിലും താന്‍ തടസം നിൽക്കില്ലെന്നും ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഭാവന വ്യക്തമാക്കുന്നു.

ദുബായില്‍ ഗോള്‍ഡന്‍ വിസ വാങ്ങാനായി എത്തിയപ്പോള്‍ ശരീരത്തിന്‍റെ നിറമുളള സ്ലിപ്പും വെളുത്ത ടോപ്പുമായിരുന്നു ഭാവന ധരിച്ചിരുന്നത്. ഈ വസ്ത്രത്തിലുളള ഫോട്ടോയും വീഡിയോയുമാണ് വ്യാപകമായി പ്രചരിച്ചത്.ടോപ്പിനടിയില്‍ വസ്ത്രമില്ലെന്ന തരത്തിലായിരുന്നു ആക്ഷേപം. ധരിച്ചിരുന്നത് ശരീരത്തിന്‍റെ നിറമുള്ള സ്ലിപ്പായിരുന്നുവെന്നും വീഡിയോയിലും ഫോട്ടോയിലും അത് വ്യക്തമാണെന്നും നേരത്തേ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ഭാവന വ്യക്തമാക്കിയിരുന്നു. ഈ അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങൾ കൂടി പങ്ക് വച്ചാണ് താരത്തിന്‍റെ പോസ്റ്റ്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT