Gulf Stream

മലയാളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ നായിക അഞ്ജലി അമീറിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു

മലയാളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ നായികാ അഞ്ജലി അമീറിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഇതാദ്യമായാണ് യു.എ.ഇ ഗോൾഡൻ വിസ അനുവദിക്കുന്നത് . ട്രാൻസ്‌ജെൻഡർ നടിയും മോഡലുമായ അഞ്ജലി അമീർ പേരമ്പ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്.

ഓട്ടിസം ബാധിതർക്കും ട്രാൻസ്ജെന്ഡേഴ്സിനും കൂടുതൽ സ്വീകാര്യത നേടിക്കൊടുത്ത ചിത്രം കൂടിയാണ് മമ്മൂട്ടി ചിത്രമായ പേരമ്പ് .അപ്പാനി ശരത് ചിത്രമായ ബെർണാഡിൽ നായികയായെത്തുന്നത് അഞ്ജലിയാണ് . ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ചാണ് അഞ്ജലി അമീറിന്‍റെ വിസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത് , ചടങ്ങിൽ സി.ഇ. ഒ ഇഖ്ബാൽ മാർക്കോണി , റസ്സൽ , പി.എം അബ്ദുറഹ്മാൻ , ആദിൽ സാദിഖ് എന്നിവ സംബന്ധിച്ചു

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT