Gulf Stream

ഹൃദയത്തില്‍ നിന്നും വരച്ച ചിത്രങ്ങളുമായി ഷാർജ പുസ്തകോത്സവത്തില്‍ കോട്ടയം നസീർ

മലയാളികളുടെ മനസില്‍ ഇടം പിടിച്ച കലാകാരന്‍ കോട്ടയം നസീർ ഇത്തവണത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ സജീവ സാന്നിദ്ധ്യമാണ്. പക്ഷെ ചലച്ചിത്രകാരനായോ അനുകരണകലാകാരനായോ അല്ല, ചിത്രകാരനായാണ് അദ്ദേഹം ഇത്തവണ പുസ്തകോത്സവവേദിയില്‍ എത്തിയിരിക്കുന്നത് എന്നുളളതാണ് പ്രത്യേകത. ഹൃദയം കൊണ്ട് വരച്ച ചിത്രങ്ങള്‍, ആ‍ർട്ട് ഓഫ് മൈ ഹാർട്ട് എന്ന പേരിലാണ് അദ്ദേഹം വരച്ച ചിത്രങ്ങളുടെ പ്രദർശനം എക്സ്പോ സെന്‍ററില്‍ ഒരുക്കിയിരിക്കുന്നത്. 30 ചിത്രങ്ങളാണ് വില്‍പനയ്ക്കായി വച്ചിട്ടുളളത്. കോവിഡ് കാലത്താണ് വരയിലേക്ക് പൂർണമായും കോട്ടയം നസീർ ശ്രദ്ധനല്‍കിയത്. ഷാർജ പുസ്തകോത്സവത്തില്‍ ചിത്ര പ്രദർശനമൊരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കോട്ടയം നസീർ പറഞ്ഞു. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും ഒരു ചിത്ര പ്രദർശനം പുസ്തകോത്സവത്തിന്‍റെ ഭാഗമായി നടക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

ഏഴാം നമ്പർ ഹാളില്‍ നടനും സംവിധായകനുമായ നാദിർഷയാണ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തത്. സിനിമാ തിരക്കുകള്‍ കുറഞ്ഞപ്പോള്‍ വരയിലേക്ക് പൂർണമായും മാറുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നുവെന്ന് നേരത്തെ കോട്ടയം നസീർ പറഞ്ഞിരുന്നു. എന്നാല്‍ ഈയിടെ പുറത്തിറങ്ങിയ റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തില്‍ നസീർ ചെയ്ത വേഷം ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. പുസ്തകോത്സവദിനങ്ങളില്‍ ഇവിടെ ഉണ്ടാകും, അതുകഴിഞ്ഞ് വീണ്ടും സിനിമാ തിരക്കുകളില്‍ സജീവമാകുമെന്നും കോട്ടയം നസീർ പറഞ്ഞു.അദ്ദേഹം വരച്ച 53 ചിത്രങ്ങളടങ്ങിയ പുസ്തകവും ഇവിടെ ലഭ്യമാണ്. 100 ദിർഹമാണ് പുസ്തകത്തിന്‍റെ വില

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT