Videos

ലുങ്കിയായിരുന്നു ആദ്യം ജോജിയുടെ വേഷം; സിനിമയിലെ ലുക്കിനെക്കുറിച്ച് ഫഹദ് ഫാസിൽ

മനീഷ് നാരായണന്‍

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനാകുന്ന ജോജി സിനിമയിലെ ലുക്കിനെക്കുറിച്ച് ഫഹദ് ഫാസിൽ. സിനിമയിൽ മെലിഞ്ഞ ശരീരവും നിക്കറുമായിരുന്നു ഫഹദിന്റെ ലുക്. കഥാപത്രത്തിന്റെ സ്വഭാവത്തോട് സാദൃശ്യം തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഫഹദിന്റെ ശരീരവും അറ്റയറും ഒരുക്കിയത്. ജോജിയ്ക്ക് ആദ്യം ലുങ്കിയായിരുന്നു തീരുമാനിച്ചിരുന്നതെന്ന് ഫഹദ് ഫാസിൽ ദ ക്യു അഭിമുഖത്തിൽ പറഞ്ഞു.

ജോജിയെക്കുറിച്ച് ഫഹദ് പറഞ്ഞത്

ആദ്യം ജോജിയ്ക്ക് ലുങ്കിയായിരുന്നു തീരുമാനിച്ചിരുന്നത്. പക്ഷെ വലിയ കൗതുകമോ പുതുമയോ തോന്നിയില്ല. ഷൂട്ടിന് മുന്നേ മുണ്ടുടുത്ത് നിൽക്കുമ്പോൾ എന്നെ എവിടക്കയോ കണ്ടിട്ടുള്ളത് പോലെ തോന്നും. ഞാൻ നിക്കറിന്റെ മേലേക്കൂടിയാണ് മുണ്ടുടുത്തത് . അതിലെ കുട്ടിത്തം ദിലീഷിന് ഇഷ്ടമായി. അങ്ങനെയാണ് നിക്കർ ഇട്ടുള്ള ലുക് തീരുമാനിച്ചത് .സിനിമയിലെ രസകരമായിട്ടുള്ളത് പവർ ഇക്വാഷൻ തന്നെയാണ്. ഇങ്ങനെയുള്ള ആൾ ഒരു കുടുംബത്തിന്റെ മുഴുവൻ കൺട്രോളിലേയ്ക്ക് എത്തുകയെന്നാണ് വിഷ്വലി വളരെ നന്നായിരിക്കുമെന്ന് തോന്നി. കുതിരയുടെ പുറത്ത് കയറി കണ്ണാടിയും വെച്ചുകൊണ്ട് ഫോട്ടോ എടുത്തത് കൊണ്ടാണ് അത് വിട്ടുപോയെന്നാണ് ജോജി വിശ്വസിക്കുന്നത്. ഈ സിനിമയിലെ ബിൻസി എന്ന കഥാപാത്രത്തിന് ഈക്വൽ ആണ് ജോജിയും. എന്നാൽ അയാൾ അത് ഒരിക്കലും അഡ്മിറ്റ് ചെയ്യില്ല. അവിടെയാണ് ജോജിയും ബിൻസിയും തമ്മിലുള്ള ഗ്യാപ്പ് ഉണ്ടാക്കുന്നതും. ഇതെല്ലം കൊണ്ടാണ് ജോജിയെ ഇതുപോലൊരു ലുക്കിൽ അവതരിപ്പിച്ചതും.

ഒഴുകിപ്പോയതിനെ തിരിച്ചു നല്‍കിയ സൗഹൃദം; ഇടുക്കിയില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം മറ്റൊന്ന് വാങ്ങി നല്‍കി സുഹൃത്തുക്കള്‍

ഷാഹി കബീറിന്റെ തിരക്കഥ; സൈക്കോളജിക്കൽ ത്രില്ലറുമായി കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും

'ഒരു സിനിമയ്ക്കായി ഇത്രത്തോളം ചെയ്യേണ്ടതുണ്ടോ എന്ന് ചിന്തിക്കാത്ത നടൻ വേണമായിരുന്നു'; ധ്രുവിനെക്കുറിച്ച് മാരി സെൽവരാജ്

‘ആർക്കറിയാം’ എന്റെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്ത സിനിമ: ഷറഫുദ്ദീൻ

അവാർഡ് നിഷേധത്തിൽ പ്രതികരിക്കാതിരുന്നത് ഇ.ഡി. ഭയം കൊണ്ട്, കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുന്നു: ബ്ലെസി

SCROLL FOR NEXT