Web Series

ഷാരൂഖിന്റെ നിര്‍മ്മാണത്തില്‍ ഇമ്രാന്‍ ഹാഷ്മി നായകന്‍ ; ‘സേക്രഡ് ഗെയിംസിന്’ പിന്നാലെ ‘ബാര്‍ഡ് ഓഫ് ബ്ലഡ്’

THE CUE

സേക്രഡ് ഗെയിംസിന് പിന്നാലെ മറ്റൊരു ഹിന്ദി സീരീസുമായി നെറ്റ്ഫ്‌ലിക്‌സ്. ഇമ്രാന്‍ ഹാഷ്മി, വിനീത് കുമാര്‍ സിങ്, ശോഭിത ധുലിപാല എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബാര്‍ഡ് ഓഫ് ബ്ലഡ്’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്‌മെന്റാണ് നിര്‍മാണം.

ബിലാല്‍ സിദ്ദിഖിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് പുതിയ സീരീസും ഒരുക്കിയിരിക്കുന്നത്. അമിതാഭ് ബച്ചന്‍ നവാസുദ്ദീന്‍ സിദ്ധിഖി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തീന്‍ എന്ന ബോളിവുഡ് ചിത്രം സംവിധാനം ചെയ്ത റിഭു ദാസ്ഗുപ്തയാണ് സംവിധാനം. ബിലാല്‍ സിദ്ധിഖിയും ഗൗരവ് വര്‍മ്മയുമാണ് ക്രിയേറ്റേഴ്‌സ്.

ബലോചിസ്താനില്‍ പിടിയിലാകുന്ന നാല് ഇന്ത്യന്‍ ചാരന്മാരെ രക്ഷിക്കാനായി പാകിസ്താനിലേക്ക് പോകുന്ന റോ ഏജന്റായിട്ടാണ് ഇമ്രാന്‍ ഹാഷ്മിയെത്തുന്നത്. ഏഴ് എപ്പിസോഡുകളുള്ള സീരീസ് അടുത്ത മാസം 17 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്തു തുടങ്ങും.

സീരീസിന്റെ പ്രചരണാര്‍ഥം കഴിഞ്ഞ ദിവസം മുതല്‍ നെറ്റ്ഫ്‌ലിക്‌സ് ഷാരൂഖിനെ അവതരിപ്പിച്ചു കൊണ്ടുള്ള ചെറിയ ടീസര്‍ വീഡിയോകള്‍ പുറത്തു വിട്ടിരുന്നു. നെറ്റ്ഫ്‌ലിക്‌സിന്റെ ആദ്യത്തെ ഇന്ത്യന്‍ ഒറിജിനല്‍ സീരീസായ സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണ്‍ ഈ മാസം 15ന് സ്ട്രീം ചെയ്തു തുടങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് സീരീസിന് ലഭിക്കുന്നത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT