Web Series

ബ്രൈസ് വോക്കറെ കൊലപ്പെടുത്തിയത് ആര് ?; ‘13 റീസണ്‍സ് വൈ’ സീസണ്‍ 3

THE CUE

കുട്ടികളില്‍ ആത്മഹത്യാ പ്രവണത വര്‍ധിപ്പിക്കുന്നുവെന്ന ആരോപണം നേരിട്ട നെറ്റ്ഫ്‌ലിക്‌സിന്റെ 13 റീസണ്‍സ് വൈ മൂന്നാം സീസണ്‍ ട്രെയിലര്‍ പുറത്തിറങ്ങി. ആദ്യ രണ്ട് സീസണുകളിലെ പ്രധാന കഥാപാത്രമായ ബ്രൈസ് വോക്കറുടെ മരണവും ആരാണ് ബ്രൈസിനെ കൊലപ്പെടുത്തിയത് എന്നുമാണ് മൂന്നാം സീസണിന്റെ ഇതിവൃത്തമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആരാണ് ബ്രൈസ് വോക്കറെ കൊലപ്പെടുത്തിയതെന്നാണ് ട്രെയിലറിന്റെ ടാഗ്‌ലൈന്‍. ആഗസ്റ്റ് 23നാണ് മൂന്നാം സീസണ്‍ സ്ട്രീം ചെയ്യുക

ബ്രയാന്‍ യോര്‍ക്കി ക്രിയേറ്റ് ചെയ്ത് 2017 മുതല്‍ സ്ട്രീമിങ്ങ് ആരംഭിച്ച സീരീസ് കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിപ്പിക്കുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ന്യൂസിലാന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ സ്‌കൂളുകളില്‍ സീരീസ് ചര്‍ച്ച ചെയ്യുന്നത് പോലും നിരോധിച്ചിരുന്നു. വിവാദത്തെ തുടര്‍ന്ന് ആദ്യ സീസണിലെ ആത്മഹത്യാ രംഗം ഈ വര്‍ഷം നെറ്റ്ഫ്‌ലിക്‌സ് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

ഹന്ന ബേക്കര്‍ എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയും അതിന്റെ കാരണങ്ങളുമായിരുന്നു 13 റീസണ്‍സ് വൈ ആദ്യ സീസണ്‍ ചര്‍ച്ച ചെയ്തത്. താന്‍ ആത്മഹത്യ ചെയ്യാനുള്ള 13 കാരണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് തന്റെ മരണത്തിന് കാരണക്കാരയവര്‍ക്ക് നല്‍കുകയായിരുന്നു. ലൈംഗികാതിക്രമം, വിദ്യാര്‍ഥികളുടെ മാനസിക പ്രശ്‌നങ്ങള്‍, ആത്മഹത്യാ പ്രവണത, മാതാപിതാക്കള്‍ കുട്ടികളുടെ കാര്യങ്ങളില്‍ വേണ്ട ശ്രദ്ധ ചെലുത്താതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ സീരീസില്‍ ഉണ്ടായിരുന്നു.

കുട്ടികളിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനും അവരുടെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരോട് തുറന്നു പറയുന്നതിനും കൗണ്‍സിലിങ്ങ് നല്‍കുന്നതിനുമെല്ലാം സീരീസ് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വെബെസൈറ്റ് അടക്കമുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT