Web Series

‘ജിഒറ്റി’ പ്രീക്വല്‍ ‘ഹൗസ് ഓഫ് ദ ഡ്രാഗണ്‍’ പ്രഖ്യാപിച്ച് എച്ച്ബിഒ; ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്‍ കോ ക്രിയേറ്ററാകും

THE CUE

എച്ച്ബിഒയുടെ സൂപ്പര്‍ഹിറ്റ് സീരീസായ ഗെയിം ഓഫ് ത്രോണ്‍സിന്റെ സീക്വല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്റെ തന്നെ 'ഫയര്‍ ആന്‍ഡ് ബ്ലഡ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയൊരുങ്ങുന്ന ഷോയ്ക്ക് ‘ഹൗസ് ഓഫ് ദ ഡ്രാഗണ്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ടാര്‍ഗേറിയന്‍സിന്റെ കഥയാണ് ഷോ പറയുക.

അടുത്ത വര്‍ഷം ആരംഭിക്കുന്ന എച്ച്ബിഒയുടെ സ്ട്രീമിങ്ങ് സര്‍വീസായ എച്ച്ബിഒ മാക്‌സിന്റെ പ്രഖ്യാപന ചടങ്ങിനിടെയാണ് സീരീസിന്റെ പ്രഖ്യാപനം നടത്തിയത്. 'ഗെയിം ഓഫ് ത്രോണ്‍സി'നും മുന്നൂറ് വര്‍ഷം മുന്‍പുള്ള കഥയാണ് പറയുക. വെസ്റ്ററോസിലേക്കുള്ള ടാര്‍ഗേറിയന്‍സിന്റെ കടന്ന് വരവും, മൂന്ന് ഡ്രാഗണുകളെ ഉപയോഗിച്ച് ഏഗോണ്‍ ടാര്‍ഗേറിയന്‍ ഒരോ രാജ്യങ്ങളും പിടിച്ചടക്കുന്നതും അയണ്‍ ത്രോണ്‍ എന്ന അധികാരം സ്ഥാപിച്ചെടുക്കലുമെല്ലാമായിരിക്കും പ്രീക്വലില്‍ ഉണ്ടായിരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ജോര്‍ജ് ആര്‍ മാര്‍ട്ടിനും റയാന്‍ കോണ്ടലും ചേര്‍ന്നായിരിക്കും സീരീസിന്റെ ക്രിയേറ്റര്‍. 10 എപ്പിസോഡുകളായിരിക്കും ഷോയ്ക്കുണ്ടാവുക. ഗെയിം ഓഫ് ത്രോണ്‍സിലെ ഏറ്റവും കൂടുതല്‍ റേറ്റിംഗ് നേടിയിട്ടുള്ള എപ്പിസോഡുകളിലൊന്നായ ബാറ്റില്‍ ഓഫ് ബാസ്റ്റര്‍ഡ്‌സ് സംവിധാനം ചെയ്ത മിഗുവേല്‍ സപോച്‌നിക്ക് ആണ് സീരീസിന്റെ പൈലറ്റ് ഒരുക്കുന്നത്.

നേരത്തെ ആരംഭിച്ച നവോമി വാട്‌സ് അഭിനയിക്കുന്ന പ്രീക്വല്‍ പൈലറ്റ് ചിത്രീകരണത്തിന് ശേഷം എച്ചബിഒ വേണ്ടെന്ന് വച്ചുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. നേരത്തെ ഗെയിം ഓഫ് ത്രോണ്‍സിന് 5 സ്പിന്‍ ഓഫ് സീരീസ് ഉണ്ടാകുമെന്നായിരുന്നു എച്ച്ബിഒ അറിയിച്ചിരുന്നത്.

ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്‍ എഴുതിയ 'എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍ ' എന്ന സീരീസിലുള്ള നോവലുകളെ ആസ്പദമാക്കി ഒരുക്കിയ 'ജിഒറ്റി' 2011 ഏപ്രില്‍ 17 നാണ് ഒന്നാം സീസണ്‍ സംപ്രേഷണം ആരംഭിച്ചത്. പല ഇടവേളകളിലായി 2019 മെയ് 19 നാണു ഏട്ടാം സീസണ്‍ അവസാനിപ്പിച്ചത്. എമ്മി അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഈ പരമ്പരയെ തേടിയെത്തിയിട്ടുണ്ട്

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

SCROLL FOR NEXT