Web Series

ഏലിയന്‍, ടെര്‍മിനേറ്റര്‍,ജുറാസിക് പാര്‍ക്ക് ; സ്‌ട്രേഞ്ചര്‍ തിങ്ങ്‌സിന്റെ ഹോളിവുഡ് റഫറന്‍സുകള്‍

THE CUE

എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യാനയിലെ ഹോക്കിങ്ങ്‌സ് എന്ന സാങ്കല്‍പ്പികമായ നാട്ടിലാണ് നെറ്റ്ഫ്ലിക്സിന്റെ ഹിറ്റ് സീരീസ് 'സ്ട്രേഞ്ചര്‍ തിങ്ങ്സി'ന്റെ കഥ നടക്കുന്നത്. സീരീസിന്റെ മൂന്നാം സീസണില്‍ തുടക്കം മുതല്‍ അവസാനം വരെ എണ്‍പതുകളില്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ റഫറന്‍സുകള്‍ ഷോ റണ്ണേഴ്‌സായ ഡഫര്‍ ബ്രദേഴ്‌സ് ഉപയോഗിച്ചിരുന്നു. എണ്‍പതുകളിലെ പോപ് കള്‍ച്ചര്‍, സംഗീതവുമെല്ലാം സീരീസിലുണ്ടായിരുന്നു.

ഷോയുടെ മൂന്ന് സീസണുകളിലും ഉപയോഗിച്ച റഫറന്‍സ് ചിത്രങ്ങള്‍ ഏതെല്ലാമാണെന്ന് ഡഫര്‍ ബ്രദേഴ്‌സ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ‘വയേര്‍ഡിന്’ നല്‍കിയ അഭിമുഖത്തിലാണ് ചെറുപ്പത്തില്‍ തങ്ങളെ സ്വാധീനിച്ചിരുന്ന, സീരീസ് ഒരുക്കാന്‍ സഹായിച്ച സിനിമകളെക്കുറിച്ച് സംവിധായകര്‍ വെളിപ്പെടുത്തിയത്.

കഥാപാത്രങ്ങളുടെ വസ്ത്രങ്ങള്‍, വാഹനങ്ങള്‍, ലൈറ്റിംഗ്, അന്നത്തെ സാങ്കേതിക വിദ്യ എന്നിങ്ങനെ സീരീസിന്റെ എല്ലാ മേഖലയിലും സിനിമകളുടെ റഫറന്‍സുണ്ട്. മൂന്നാം സീസണിലെത്തുന്ന ടെര്‍മിനേറ്ററിലെ അര്‍ണോല്‍ഡിന്റെ രൂപ സാദൃശ്യമുള്ള കൊലയാളിയും, ജുറാസിക് പാര്‍ക്കിന്റെ ക്ലൈമാക്‌സിനോട് സമാനമായ സ്റ്റാര്‍കോര്‍ട്ട് മാള്‍ സീക്വന്‍സും പെട്ടെന്ന് പ്രേക്ഷകര്‍ക്ക് തിരിച്ചറിയാന്‍ എളുപ്പം കഴിയുന്നതാണെങ്കിലും. ജാസ്, ഇന്ത്യാന ജോണ്‍സ്, ഇവില്‍ ഡെഡ് തുടങ്ങിയ പേരുകളും പട്ടികയില്‍ കാണാം.

നെറ്റ്ഫ്ലിക്സ് നിര്‍മിച്ച സീരീസുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട സീരീസായി സീസണ്‍ 3 ഇതിനകം മാറിയിട്ടുണ്ട്. 26 മില്ല്യണിലധികം ആളുകളാണ് ഇതുവരെ സീസണ്‍ 3 കണ്ടിരിക്കുന്നത്. കുട്ടികളെ കേന്ദ്ര കഥാപാത്രമായൊരുക്കിയ ഹൊറര്‍ മിസ്റ്ററി സീരീസായ സ്ട്രേഞ്ചര്‍ തിങ്സ് 2016 ജൂലായിലായിരുന്നു ആദ്യ സീസണ്‍ സംപ്രേഷണം ചെയ്തത്. മൂന്നാം സീസണ്‍ ഇപ്പോള്‍ നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT