Web Series

‘സ്‌ട്രേഞ്ചര്‍ തിങ്ങ്‌സ്’ സീസണ്‍3 നെറ്റ്ഫ്‌ലിക്‌സിലെ ഏറ്റവും അധികം കണ്ട സീരീസ്’ പിന്നാലെ ‘അംബ്രല്ല അക്കാദമി’യും ‘മണി ഹെയ്സ്റ്റും’

THE CUE

നെറ്റ്ഫ്‌ലിക്‌സിന്റെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഷോ എന്ന റെക്കോര്‍ഡ് ഡഫര്‍ ബ്രദേഴ്‌സിന്റെ സ്‌ട്രേഞ്ചര്‍ തിങ്ങ്‌സ് മൂന്നാം സീസണിന്‌. 64 മില്യണ്‍ പ്രേക്ഷകരാണ് റിലീസ് ചെയ്ത് 4 ആഴ്ചയ്ക്കുള്ളില്‍ സീരീസിന്റെ മൂന്നാം സീസണ്‍ കണ്ടത്. ഒരു എപ്പിസോഡിന്റെ 70 ശതമാനത്തിലധികം കണ്ടാല്‍ മാത്രമേ നെറ്റ്ഫ്‌ലിക്‌സ് അത് കണ്ടതായി കണക്കാക്കു.

ഈ വര്‍ഷം ആദ്യ സീസണ്‍ പുറത്തിറങ്ങിയ അംബ്രല്ല അക്കാദമിയും മണി ഹെയ്സ്റ്റിന്റെ മൂന്നാം സീസണുമാണ് സ്‌ട്രേഞ്ചര്‍ തിങ്്‌സിന് പിന്നാലെ പട്ടികയില്‍. 45 മില്യണ്‍ ആളുകള്‍ അംബ്രല്ല അക്കാദമി കണ്ടപ്പോള്‍ സ്പാനിഷ് ഷോ ആയ മണി ഹെയ്‌സ്റ്റ് കണ്ടത് 44 മില്യണ്‍ ആളുകളാണ്. നിരൂപക പ്രശംസ നേടിയ ഷോ ആയ അണ്‍ബിലീവെബിള്‍ കണ്ടത് 32 മില്യണ്‍ പ്രേക്ഷകരാണ്.

സിനിമകളുടെ കാര്യത്തില്‍ ബേര്‍ഡ് ബോക്‌സ് ആണ് പട്ടികയില്‍ ആദ്യം. റിലീസ് ചെയ്ത് ആദ്യ മാസത്തില്‍ തന്നെ 80 മില്യണ്‍ ആളുകളാണ് സൂപ്പര്‍നാച്ചുറല്‍ ത്രില്ലറായ ചിത്രം കണ്ടിരിക്കുന്നത്. മര്‍ഡര്‍ മിസ്റ്ററി, ട്രിപ്പിള്‍ ഫ്രോണ്ടിയര്‍ എന്നീ സിനിമകളാണ് രണ്ടും മൂന്നും സ്ഥാനത്ത്.

ഈ വര്‍ഷം ആദ്യം യുഎസില്‍ അടക്കം നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് ഉപഭോക്താക്കള്‍ കൊഴിഞ്ഞു പോകുന്ന സ്ഥിതിയുണ്ടായിരുന്നു, സ്‌ട്രേഞ്ചര്‍ തിങ്‌സിലൂടെ ഉപഭോക്താക്കളുടെ കൊഴിഞ്ഞു പോക്ക് തടയാന്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 126000 ഉപഭോക്താക്കള്‍ ഈ വര്‍ഷം ആദ്യം യുഎസില്‍ കൊഴിഞ്ഞു പോയപ്പോള്‍ സെപ്തംബര്‍ മാസമവസാനത്തെ കണക്കുകളില്‍ 52000 പുതിയ ഉപഭോക്താക്കളെ ലഭിച്ചതായിട്ടാണ് കണക്കുകള്‍. ലോകവ്യാപകമായി 6.8 മില്യണ്‍ പുതിയ ഉപഭോക്താക്കളെ ലഭിച്ചിട്ടുണ്ട് ഇതോടെ 158.33 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് നിലവില്‍ നെറ്റ്ഫ്‌ലിക്‌സിനുള്ളത്.

എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യാനയിലെ ഹോക്കിങ്ങ്സ് എന്ന സാങ്കല്‍പ്പികമായ സ്ഥലത്ത് നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ സീരീസാണ് സ്‌ട്രേഞ്ചര്‍ തിങ്ങ്‌സ്. കുട്ടികളെ കേന്ദ്ര കഥാപാത്രമായൊരുക്കിയ സ്‌ട്രേഞ്ചര്‍ തിങ്‌സ് 2016 ജൂലായിലായിരുന്നു ആദ്യ സീസണ്‍ സംപ്രേഷണം ചെയ്തത്. സീരീസിന് നാലാം സീസണ്‍ ഒരുങ്ങുന്നുവെന്നാണ് നെറ്റ്ഫ്‌ലിക്‌സ് അറിയിച്ചിരിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT