Web Series

‘ബാന്‍ഡ് ഓഫ് ബ്രദേഴ്‌സി’ന് സീക്വലൊരുക്കാന്‍ ആപ്പിള്‍; അണിയറയില്‍ സ്പില്‍ബര്‍ഗും ടോം ഹാങ്ക്‌സും

THE CUE

സ്റ്റീവന്‍ സ്പില്‍ബര്‍ഗും ടോം ഹാങ്ക്‌സും ചേര്‍ന്ന് ഒരുക്കിയ ചെയ്ത എച്ച്ബിഒയുടെ നിരൂപക പ്രശംസ നേടിയ മിനി സീരീസായ ‘ബാന്‍ഡ് ഓഫ് ബ്രദേഴ്‌സി’ന് സീക്വലൊരുങ്ങുന്നു. ആപ്പിള്‍ ടിവി പ്ലസാണ് എമ്മി, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ നേടിയ ഷോയ്ക്ക് സീക്വല്‍ നിര്‍മിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധം ആസ്പദമാക്കിയൊരുക്കുന്ന സീരീസ് ഡൊണാള്‍ഡ് എല്‍ മില്ലറുടെ ‘മാസ്‌റ്റേഴ്‌സ് ഓപ് ദ എയര്‍ അമേരിക്കാസ് ബോംബര്‍ ബോയ്‌സ് ഹൂ ഫോട്ട് ദ എയര്‍ വാര്‍ എഗയ്ന്‍സ്റ്റ് നാസി ജെര്‍മനി’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. സ്പില്‍ബര്‍ഗും ടോം ഹാങ്ക്‌സും ഗാരി ഗോയിറ്റ്‌സ്മാനും ചേര്‍ന്നാണ് പുതിയ സീരീസും നിര്‍മിക്കുന്നത്.’ മാസ്റ്റേഴ്‌സ് ഓഫ് ദ എയര്‍’ എന്നാണ് സീരീസിന്റെ പേര്.

നെറ്റ്ഫ്‌ലിക്‌സിനും ആമസോണ്‍ പ്രൈമിനുമൊപ്പം ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് വിപണിയിലേക്ക് മത്സരിക്കാന്‍ ഇറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആപ്പിള്‍ ടിവി പ്ലസ് പുതിയ സീരീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എച്ച്ബിഒയുടെ എക്കാലത്തെയും മികച്ച മിനി സീരീസുകളിലൊന്നായ ബാന്‍ഡ് ഓഫ് ബ്രദേഴ്‌സ് 2001ല്ായിരുന്നു റിലീസ് ചെയ്തത്. 2010ല്‍ സീരീസിന്റെ സീക്വലായി ദ പസഫിക് എന്ന സീരീസും എച്ച്ബിഒ നിര്‍മിച്ചിരുന്നു.

രണ്ടാം ലോക മഹായുദ്ധ കാലത്തെ അമേരിക്കന്‍ സേനയുടെ എയര്‍ ബോണ്‍ ഡിവിഷന്റെ കഥയാണ് ബാന്‍ഡ് ഓഫ് ബ്രദേഴ്സ്. യുദ്ധത്തിന്റെ തീവ്രതയെ റിയലിസ്റ്റിക്കായി സമീപിച്ച സീരീസിന് ആദ്യ സീസണില്‍ 10 എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. ആദ്യ രണ്ട് മിനി സീരീസുകള്‍ക്കും 43 എമ്മി നോമിനേഷനുകളും 14 എമ്മി പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. സീരീസിലെ അവസാനത്തെ ഭാഗമായിരിക്കും മാസ്‌റ്റേഴ്‌സ് ഓഫ് ദ എയര്‍.

നവംബര്‍ 1 മുതലാണ് ആപ്പിള്‍ ടിവി പ്ലസ് സേവനമാരംഭിക്കുന്നത്. ഒറിജിനല്‍ സീരീസുകളിലൂടെ തന്നെയായിരിക്കും ആപ്പിളും വിപണിയിലേക്കിറങ്ങുക എന്നാണ് സൂചന. ഇതിനകം തന്നെ ചില സീരീസുകളുടെ ട്രെയിലറുകള്‍ ശ്രദ്ധ നേടുന്നുണ്ട്. ഇന്ത്യയില്‍ മാസം 99 രൂപയ്ക്കാണ് സര്‍വീസ് ലഭിക്കുക.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT