Web Series

എം നെെറ്റ് ശ്യാമളന്‍റെ 'സെര്‍വന്‍റ്' ഇനിയും ത്രില്ലടിപ്പിക്കും, രണ്ടാം സീസണ്‍ ജനുവരിയില്‍

കഴിഞ്ഞ നവംബര്‍ ഒന്നിനായിരുന്നു ഓണ്‍ലെെന്‍ സ്ട്രീമിങ്ങിലേക്ക് 'ആപ്പിള്‍ ടിവി പ്ലസ്' ചുവട് വെച്ചത്. പ്രേക്ഷകര്‍ക്ക് മുന്നിലവതരിപ്പിച്ച ആദ്യ സീരീസുകളായ 'സീ'യും 'മോര്‍ണിങ്ങ് ഷോ'യും അത്ര വലിയ വിജയമായില്ലെങ്കിലും മനോജ് നെെറ്റ് ശ്യാമളനൊരുക്കിയ 'സെര്‍വന്‍റ് 'പ്രേക്ഷകരെ ഞെട്ടിക്കുകയും പിടിച്ചിരുത്തുകയും ചെയ്തു. വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമുണ്ടായിരുന്ന സീരീസ് പ്രേക്ഷകരെ ഭയപ്പെടുത്തിയത് ശ്യാമളന്‍റെ മേക്കിംഗ് സ്റ്റെെല്‍ കൊണ്ട് തന്നെയായിരുന്നു. അതുകൊണ്ട് തന്നെ അടുത്ത സീസണെപ്പോഴെത്തുമെന്ന കാത്തിരിപ്പും അതോടൊപ്പം തുടര്‍ന്നു.

'സെര്‍വന്‍റിന്‍റെ' രണ്ടാമത്തെ സീസണ്‍ അടുത്ത വര്‍ഷം ജനുവരിയില്‍ സ്ട്രീം ചെയ്യും. പുതിയ സീസണിന്‍റെ ട്രെയിലര്‍ ആപ്പിള്‍ പുറത്തുവിട്ടു. ആദ്യ സീസണ്‍ പോലെ തന്നെ ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകള്‍ കൊണ്ടും, ഭയപ്പെടുത്തുന്ന മേക്കിംഗ് സ്റ്റെെല്‍ കൊണ്ടും രണ്ടാം സീസണും മുന്നില്‍ നില്‍ക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

പ്രസവശേഷം കുട്ടി മരിച്ച, അത് മാനസിക നില തകരാറിലാക്കിയ ഒരു അമ്മ, അവരുടെ മാനസികനില വീണ്ടെടുക്കാനായി കുട്ടിയ്ക്ക് പകരം ഭര്‍ത്താവും വീട്ടുകാരും ഒരു പാവയെ നല്‍കുന്നു. അമ്മ ആ പാവയെ സ്വന്തം കുട്ടിയായി കണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. ജോലിത്തിരക്കുള്ളതിനാല്‍ പിന്നീട് കുട്ടിയെ നോക്കാനായി ഒരു സ്ത്രീയെ, ഒരു ജോലിക്കാരിയെ വീട്ടില്‍ നിര്‍ത്താന്‍ അമ്മ തീരുമാനിക്കുന്നു, അങ്ങനെ വീട്ടിലെത്തുന്ന ലിയാന്‍ എന്ന പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചായിരുന്നു സീരീസിന്‍റെ ആദ്യ സീസണ്‍. നിഗൂഢതകളൊളുപ്പിച്ച ലിയാന്‍, പിന്നീട് അവള്‍ മനുഷ്യസ്ത്രീ തന്നെയാണോ എന്ന ചിന്തകള്‍, അവള്‍ എവിടെ നിന്ന് വന്നു എന്ന അന്വേഷണം എന്നിങ്ങനെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലായിരുന്നു ആദ്യ സീസണിന്‍റെ അവതരണം. ലിയാന്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് തന്നെയാണ് രണ്ടാം സീസണും മുന്നോട്ട് പോവുന്നതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു.

ടോണി ഗാസ്ലോപ്പ് ക്രിയേറ്റ് ചെയ്തിരിക്കുന്ന സീരീസിന്‍റെ നിര്‍മാതാക്കളിലൊരാളാണ് ശ്യാമളന്‍, ആദ്യ സീസണിലെ രണ്ട് എപ്പിസോഡുകള്‍ സംവിധാനം ചെയ്യുകയും അദ്ദേഹം ചെയ്തിരുന്നു. രണ്ടാം സീസണും പത്ത് എപ്പിസോഡുകളാണുണ്ടാവുക, ജനുവരി 15നാണ് സീരീസ് സ്ട്രീം ചെയ്യുന്നത്

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT