Web Series

ഭയപ്പെടുത്താന്‍ ആപ്പിളിന്റെ ‘സെര്‍വന്റ്’; സംവിധാനം എം നൈറ്റ് ശ്യാമളന്‍ 

THE CUE

‘ദ സിക്‌സ്ത്ത് സെന്‍സ്’. ‘അണ്‍ബ്രേക്കബിള്‍’, ‘സ്പ്ലിറ്റ്’. ‘ഗ്ലാസ്’ തുടങ്ങിയ ത്രില്ലര്‍ ചിത്രങ്ങളൊരുക്കിയ എം നൈറ്റ് ശ്യാമളന്‍ ആപ്പിള്‍ ടിവി പ്ലസിനായി സീരീസൊരുക്കുന്നു. സൈക്കളോജിക്കല്‍ ത്രില്ലര്‍ ഴോണറിലൊരുക്കുന്ന സീരീസിന്റെ ആദ്യ ടീസറുകള്‍ ആപ്പിള്‍ പുറത്തുവിട്ടിട്ടുണ്ട്. ‘സെര്‍വന്റ്’ എന്നാണ് സീരീസിന്റെ പേര്.

ടോണി ബാസഗ്ലോപ്പ് ക്രിയേറ്ററായ സീരീസിന്റെ കോ പ്രൊഡ്യൂസറും ശ്യാമളന്‍ തന്നെയാണ്. ഒരു നവജാത ശിശുവും മാതാപിതാക്കളും തമ്മിലുള്ള വ്യത്യസ്തമായ അനുഭവമാണ് സീരീസിന്റെ പ്രമേയം. ശ്യാമളന്റെ മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ സീരീസും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്ന് സെക്കന്റുകള്‍ മാത്രമുള്ള പ്രോമോ വീഡിയോ സൂചിപ്പിക്കുന്നു. ശ്യാമളന്റെ തന്നെ സ്പ്ലിറ്റ് ഗ്ലാസ് തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത മൈക്ക് ഗിയാല്‍ക്കിസ് തന്നെയാണ് സീരീസിന്റെയും ഛായാഗ്രഹകന്‍.

നവംബര്‍ 1 മുതല്‍ ആപ്പിള്‍ ടിവി പ്ലസും സേവനമാരംഭിക്കുന്നത്. ഇന്ത്യയില്‍ മാസം 99 രൂപയ്ക്കാണ് സര്‍വീസ് ലഭിക്കുക. സിനിമകള്‍, ടിവി ഷോകള്‍ തുടങ്ങിയവ പ്ലാറ്റ്ഫോമില്‍ ലഭ്യമാകുമെങ്കിലും ആപ്പിളിന്റെ തന്നെ ഒറിജിനല്‍ സീരീസുകളായിരിക്കും മുഖ്യ ആകര്‍ഷകമെന്നാണ് സൂചന. ആദ്യത്തെ ഒറിജിനല്‍ സീരീസായ 'സീ'യുടെ ട്രെയിലര്‍ ആപ്പിള്‍ പുറത്തു വിട്ടിരുന്നു.

നിരവധി ബോളിവുഡ് ചിത്രങ്ങളും ആപ്പിള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിന്റെ പുതിയ ഐഫോണ്‍, ഐപാഡ്, മാക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യമായും ആപ്പിള്‍ ടിവി പ്ലസ് ലഭിക്കും.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT