Web Series

ഗായ്‌തൊണ്ടെയാകാന്‍ ഗുരുജി; ‘സേക്രഡ് ഗെയിംസ് ലീക്കഡ് ഓഡിഷന്‍ വീഡിയോ’

THE CUE

സേക്രഡ് ഗെയിംസിന്റെ ആദ്യ സീസണിലെ ‘അടാപി വാടാപി’ എന്ന എപ്പിസോഡിലായിരുന്നു ആദ്യമായി ഗുരുജി എന്ന കഥാപാത്രത്തെ സ്‌ക്രീനില്‍ കാണിക്കുന്നത്. ഹിന്ദു മിത്തോളജിയിലെ ഒരു കഥ വിശദീകരിക്കുന്ന സ്വാമിജി രണ്ടാം സീസണില്‍ ഏറ്റവും വലിയ കഥാപാത്രങ്ങളിലൊന്നായിരിക്കുമെന്ന് പ്രേക്ഷകര്‍ക്കുറപ്പായിരുന്നു. റിലീസ് കഴിയുമ്പോള്‍ ആ പ്രതീക്ഷകള്‍ ശരിവെച്ചുകൊണ്ട് ഗുരുജിയും പങ്കജ് ത്രിപാഠിയും പ്രേക്ഷകരുടെ മനം കവരുകയാണ്.

ആദ്യ സീസണ്‍ നവാസുദ്ദീന്‍ സിദ്ധിഖിയുടെ ഗണേഷ് ഗായ്‌തൊണ്ടെയുടെ മാസ് പെര്‍ഫോര്‍മന്‍സായിരുന്നു കണ്ടതെങ്കില്‍ രണ്ടാം സീസണില്‍ ഗായ്‌തോണ്ടെയുടെ മൂന്നാമത്തെ പിതാവായെത്തുന്ന ഗുരുജിയാണ് സീരീസിന്റെ വേഗത നിര്‍ണയിക്കുന്നത്. ഗുരുജിയെയും പങ്കജ് ത്രിപാഠിയെയും കുറിച്ചുള്ള മികച്ച പ്രതികരണങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കെ ഒരു പ്രോമോ വീഡിയോ കൂടി പുറത്തു വിട്ടിരിക്കുകകായണ് നെറ്റ്ഫ്‌ലിക്‌സ്.

‘പങ്കജ് ത്രിപാഠി ലീക്കഡ് ഓഡിഷന്‍ ടേപ്പ്’ എന്ന് പേരിട്ടിരിക്കുന്ന രസകരമായ പ്രൊമോയില്‍ ത്രിപാഠി ഗായ്‌തൊണ്ടെയായും ബണ്ടിയായുമെല്ലാം ഓഡിഷന്‍ ചെയ്യുന്നത് രസകരമായി അവതരിപ്പിക്കുകയാണ്. ദേഷ്യക്കാരനായ ഗായ്‌തൊണ്ടെയാകാനും ചീത്തവിളിയും അസഭ്യം പറച്ചിലുമായിരിക്കുന്ന ബണ്ടിയാകാനും ശ്രമിക്കുന്ന ത്രിപാഠി ഒടുവില്‍ ഗുരുജിയുടെ വേഷം മികച്ചതാക്കുന്നതാണ് വീഡിയോ.

വലിയ പ്രചാരണപരിപാടികളാണ് രണ്ടാം സീസണിനായി നെറ്റ്ഫ്ലിക്സ് ഒരുക്കിയത്. ചെറിയ ക്യാരക്ടര്‍ ടീസറുകളും, സീനുകളും ഉള്‍പ്പെടെ പുറത്തിറക്കി കഴിഞ്ഞ ഒരുമാസത്തിനിടയില്‍ പ്രേക്ഷകരെ ആകാംക്ഷയിലേക്ക് കൊണ്ടുവരാന്‍ നെറ്റ്ഫ്ലിക്സിന് കഴിഞ്ഞിരുന്നു.

നെറ്റ്ഫ്‌ലിക്‌സിന്റെ ആദ്യത്തെ ഒറിജിനല്‍ ഇന്ത്യന്‍ സീരീസാണ് സേക്രഡ് ഗെയിംസ്. അനുരാഗ് കശ്യപും നീരജ് ഗായ്വാനും ചേര്‍ന്നാണ് രണ്ടാം സീസണ്‍ സംവിധാനം ചെയ്തിരിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് രണ്ടാം സീസണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT