Web Series

ക്രിമിനല്‍ പ്രൊഫൈലിങ്ങ് അവസാനിക്കുന്നില്ല ; ഫിഞ്ചറുടെ ‘മൈന്‍ഡ് ഹണ്ടര്‍’ രണ്ടാം സീസണ്‍

THE CUE

നെറ്റ്ഫ്‌ലിക്‌സിന്റെ നിരൂപക പ്രശംസ നേടിയ ടെലിവിഷന്‍ സീരീസായ ‘മൈന്‍ഡ്ഹണ്ടറി’ന്റെ രണ്ടാം സീസണ്‍ ഈ മാസം 16 ന് റിലീസ് ചെയ്യും. ജോണ്‍.ഇ.ഡഗ്ലസ്‌ന്റെ 'മൈന്‍ഡ് ഹണ്ടര്‍ ഇന്‍സൈഡ് ദി എഫ്.ബി.ഐ എലൈറ്റ് സീരിയല്‍ ക്രൈം യൂണിറ്റ് 'എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. 1970കളില്‍ അമേരിക്കയില്‍ നടന്ന കൊലപാതക പരമ്പരകളാണ് പശ്ചാത്തലം. രണ്ടാം സീസണ്‍ ട്രെയിലര്‍ പുറത്തിറങ്ങി.

എഴുപതുകളില്‍ നടന്ന കൊലപാതക പരമ്പരകളുടെ അടിസ്ഥാനത്തില്‍ ജയിലിലടക്കപ്പെട്ട ക്രിമിനലുകളെ ഇന്റര്‍വ്യൂ ചെയ്യുന്ന എഫ്ബിഐ ഉദ്യോഗസ്ഥരിലൂടെയാണ് സീരീസ് മുന്നോട്ട് പോകുന്നത്. സീരിയല്‍ കില്ലര്‍മാരുടെ സൈക്കോളജി, ക്രിമിനല്‍ പ്രൊഫൈലിങ്ങ് തുടങ്ങിയവ സീരീസ് കൈകാര്യം ചെയ്യുന്നതോടൊപ്പം അമേരിക്കയെ നടുക്കിയ കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണവും നടക്കുന്നു.

സെവന്‍, സോഡിയാക്, ഫൈറ്റ് ക്ലബ്, ഗേള്‍ വിത്ത് ഡ്രാഗണ്‍ ടാറ്റു തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ ഡേവിഡ് ഫിഞ്ചര്‍ സീരീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരില്‍ ഒരാളാണ്. ഒന്നാം സീസണില്‍ നാല് എപ്പിസോഡുകളും ഫിഞ്ചര്‍ സംവിധാനം ചെയ്തിരുന്നു. ഇതില്‍ സീസണ്‍ ഫിനാലെയും ഉള്‍പ്പെടുന്നു. ജോ പെന്‍ഹാളാണ് ഷോ റണ്ണര്‍.

ഫിഞ്ചറുടെ സെവന്‍, സോഡിയാക് തുടങ്ങിയ സിനിമകള്‍ പോലെ തന്നെ സാവധാനം തുടങ്ങി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അവതരണ ശൈലിയാണ് മൈന്‍ഡ് ഹണ്ടറിനും. രണ്ടാം സീസണിലും ഫിഞ്ചറുടെ സംവിധാനത്തിലുള്ള എപ്പിസോഡുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഒന്നാം സീസണ്‍ റിലീസ് ചെയ്തത് 2017 ഒക്ടോബറിലായിരുന്നു.ജൊനാഥന്‍ ഗ്രോഫ് ഹോള്‍ട്ട് മക്ലാണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. 1979-80 കാലഘട്ടത്തില്‍ നടന്ന അറ്റ്‌ലാന്റ് കൊലപാതകങ്ങളാണ് രണ്ടാം സീസണിന്റെ പശ്ചാത്തലം.

'കത്തനാരുടെ കഥ എന്തുകൊണ്ട് പറയണം' എന്ന ചോദ്യത്തിൽ നിന്നുള്ള തുടക്കം, ചിത്രത്തിൽ ചില സർപ്രൈസുകൾ ഉണ്ട്: റോജിൻ തോമസ് അഭിമുഖം

'ഭീഷ്മർ' വിജയകരമായ മൂന്നാം വാരത്തിലേക്ക്

ഇത് യുവ പ്രതിഭകളുടെ വൻ വിജയം; 'ഡർബി' രണ്ടാം വാരത്തിലേക്ക്

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം; ആരാധകർക്കൊപ്പം 'പേട്രിയറ്റ്' ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ BIG M's

55 ദിവസങ്ങൾ, 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; അടുത്ത ഷെഡ്യൂൾ മെയ് 5 ന് തുടങ്ങും

SCROLL FOR NEXT