Netflix

നൈവ്‌സ് ഔട്ട് , ദ ഗ്രേ മാന്‍, ആദം പ്രൊജക്ട് ; 2022ലെ നെറ്റ്ഫ്‌ലിക്‌സ് മൂവി പ്രിവ്യൂ

ഓണ്‍ലെന്‍ സ്ട്രീമിങ്ങ് സര്‍വീസായ നെറ്റ്ഫ്‌ലിക്‌സ് 2022ലെ ഹോളിവുഡ് ചിത്രങ്ങളുടെ പ്രിവ്യൂ ടീസര്‍ പുറത്ത് വിട്ടു. എല്ലാ ആഴ്ചയും പുതിയ സിനിമ എന്ന കാപ്ഷനോടെ എത്തിയിരിക്കുന്ന ടീസറില്‍ ഈ വര്‍ഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന പല ചിത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് ഉള്‍പ്പെടുന്നു.

86 ചിത്രങ്ങളാണ് ഈ വര്‍ഷത്തേക്കായി നെറ്റ്ഫ്‌ലിക്‌സ് ഒറിജിനലായി ഹോളിവുഡില്‍ നിന്ന് മാത്രമെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. റയാന്‍ റെയ്‌നോള്‍ഡ്‌സ് നായകനാകുന്ന 'ദ ആദം പ്രൊജക്റ്റ്', ക്രിംസ് ഹെംസ്വോര്‍ത്ത് നായകനാകുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം 'സ്‌പൈഡര്‍ഹെഡ്', റയാന്‍ ഗോസ്ലിങ്ങ്, ക്രിസ് ഇവാന്‍സ്, ധനുഷ് തുടങ്ങിയവരഭിനയിക്കുന്ന റസോ ബ്രദേഴ്‌സ് സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം 'ദ ഗ്രേ മാന്‍', ഡാനിയല്‍ ക്രെയ്ഗ് നായകനാകുന്ന 'നൈവ്‌സ് ഔട്ടി'ന്റെ രണ്ടാം ഭാഗം എന്നിവയാണ് ലിസ്റ്റിലെ പ്രധാനപ്പെട്ട ചിത്രങ്ങള്‍.

ചിത്രങ്ങളുടെ റിലീസ് തീയ്യതികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വര്‍ഷം അവസാനിക്കും മുന്‍പ് തന്നെ കാത്തിരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങള്‍ സ്ട്രീമിങ്ങിനായെത്തും എന്നത് പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT