Netflix

കരയിച്ചു കളഞ്ഞു, ഞെട്ടിച്ചു; കാളിദാസിനെ ആഘോഷിച്ച് സോഷ്യല്‍ മീഡിയ

മലയാളത്തിലും തമിഴിലുമായി പത്തോളം സിനിമകള്‍ ചെയ്‌തെങ്കിലും കാളിദാസ് ജയറാമിന് അഭിനേതാവെന്ന നിലയില്‍ കയ്യടി നേടിക്കൊടുത്തത് ലോക്ക് ഡൗണ്‍ സമയത്ത് എത്തിയ ആമസോണ്‍ പ്രൈമിലെ ആന്തോളജിയാണ്. പുത്തന്‍ പുതു കാലൈ എന്ന സിനിമാ സമാഹാരത്തിലെ 'ഇളമൈ ഇതോ ഇതോ' എന്ന ചിത്രത്തിലെ പ്രകടനം. ഇപ്പോഴിതാ കാളിദാസ് ജയറാം പ്രകടനം കൊണ്ട് ഞെട്ടിച്ചെന്ന് ഒരേ സ്വരത്തില്‍ പറയുകയാണ് സോഷ്യല്‍ മീഡിയ. നെറ്റ്ഫ്‌ളിക്‌സ് പ്രിമിയര്‍ ചെയ്ത ആന്തോളജി പാവ കഥൈകളിലെ 'തങ്കം' എന്ന സിനിമയിലെ പ്രകടനത്തിനാണ് അഭിനന്ദന പ്രവാഹം.

സൂരരെ പോട്ര് ഒരുക്കിയ സുധാ കൊങ്ങര സംവിധാനം ചെയ്ത തങ്കത്തില്‍ സത്താര്‍ എന്ന ട്രാന്‍സ് കഥാപാത്രമായാണ് കാളിദാസ് അഭിനയിച്ചത്. കാളിദാസിന്റെ പ്രകടനം കരയിച്ചെന്നും അമ്പരപ്പിച്ചെന്നും ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും നിറയുന്നു. വൈകാരിക രംഗങ്ങളെ കാളിദാസ് മിടുക്കോടെ കൈകാര്യം ചെയ്‌തെന്നും ബോഡി ലാംഗ്വേജിലും മാനറിസങ്ങളിലും സത്താറിനെ മിഴിവുറ്റതാക്കിയെന്നും ട്വീറ്റുകള്‍ വരുന്നു.

കാളിദാസിന്റെ കരിയറിലെ മികച്ച പ്രകടനമാണ് തങ്കത്തിലേതെന്നും അഭിപ്രായം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം കാളിദാസിനെയും സുധയെയും അഭിനന്ദിച്ച് സൂര്യയും ദുല്‍ഖര്‍ സല്‍മാനും രംഗത്ത് വന്നിരുന്നു.

Kalidas Jayaram On Playing Transgender In Paava Kadhaigal

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT