Jeethu Joseph Jeethu Joseph
Netflix

നമ്മുടെ രാഷ്ട്രീയ വ്യവസ്ഥ സത്യസന്ധമായി വരച്ചിട്ട സിനിമ, നായാട്ടിനെ പ്രശംസിച്ച് ജീത്തു ജോസഫ്

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന സിനിമയെ അഭിനന്ദിച്ച് സംവിധായകന്‍ ജീത്തു ജോസഫ്. നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയുടെയു പൊലീസുകാരുടെ നിസഹായവസ്ഥയും സത്യസന്ധമായി വരച്ചിട്ട സിനിമയാണ് നായാട്ട് എന്ന് ജീത്തു ജോസഫ് കുറിച്ചു. നെറ്റ്ഫ്‌ളിക്‌സ് മേയ് 9മുതല്‍ നായാട്ട് പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Saw the movie #Nayattu on Netflix . A beautiful film. An honest portrayal of our political system and the helplessness...

Posted by Jeethu Joseph on Sunday, 9 May 2021

ജീത്തു ജോസഫിന്റെ വാക്കുകള്‍

നായാട്ട് നെറ്റ്ഫ്‌ളിക്‌സില്‍ കണ്ടു. മനോഹരമായ സിനിമ. നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയുടെയു പൊലീസുകാരുടെ നിസഹായവസ്ഥയും സത്യസന്ധമായി വരച്ചിട്ട സിനിമ. നായാട്ട് ടീമിന് അഭിനന്ദനങ്ങള്‍. മാര്‍ട്ടിന്‍ പ്രക്കാട്ടിനും ഷാഹി കബീറിനും ഷൈജു ഖാലിദിനും മഹേഷ് നാരായണനും ചാക്കോച്ചനും ജോജുവിനും നിമിഷക്കും അഭിനന്ദനങ്ങള്‍.

പ്രവീണ്‍ മൈക്കിള്‍, മണിയന്‍, സുനിത എന്നീ പൊലീസുദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി ഒരു കൊലപാതകത്തിന്റെ ഭാഗമാകേണ്ടി വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ. ജോസഫിന് ശേഷം ഷാഹി കബീറിന്റെ രചനയിലെത്തിയ ചിത്രവുമാണ് നായാട്ട്.

ആ പാട്ട് എഴുതിക്കൊടുത്തപ്പോള്‍ ഷാന്‍ റഹ്മാന്‍ പറഞ്ഞു, മാന്‍ വെല്‍ക്കം ടും അവര്‍ ടീം എന്ന്: മനു മഞ്ജിത്ത്

'അമ്മ'യിൽ നിന്ന് പോയവരുടെ ഭാഗം കേൾക്കട്ടെ, എന്നിട്ട് തീരുമാനം: ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അഭിമുഖം

അച്ഛനെയും കൊണ്ട് ആശുപത്രിയില്‍ പോകുമ്പോള്‍ അവിടുള്ളവര്‍ സെല്‍ഫിക്കായി നില്‍ക്കുന്നത് കണ്ട് അദ്ദേഹം സന്തോഷിച്ചിരുന്നു: വെങ്കിടേഷ്

മലയാളത്തിന്‍റെ ഗെയിം ചേഞ്ചറായിരുന്നു ആ സിനിമ, പിന്നീട് ചലച്ചിത്ര മേഖലിയുണ്ടായത് വലിയ മാറ്റങ്ങള്‍: അജു വര്‍ഗീസ്

അജു മർഡർ കേസ് തെളിയിക്കാൻ ക്രിസ്റ്റി സാം എത്തുന്നു; അഷ്ക്കർ സൗദാന്റെ 'കേസ് ഡയറി'യുടെ ട്രെയിലർ

SCROLL FOR NEXT