vikramaditya motwane 
Netflix

ഏഷ്യയിലെ ഏറ്റവും വലിയ ജയിൽ കഥാപാത്രമായി പ്രിസൺ ഡ്രാമ,ബ്ലാക്ക് വാറണ്ട് നെറ്റ്ഫ്ളിക്സിൽ, വിക്രമാദിത്യ മോട് വാനിക്കൊപ്പം കോൺഫ്ളുവൻസ് മീഡിയ

ഏഷ്യയിലെ ഏറ്റവും വലിയ ജയിൽ ആയ തിഹാർ ജയിലിലെ അറിയാക്കഥകളുമായി ബ്ലാക്ക് വാറണ്ട്. നെറ്റ്ഫ്ളിക്സ് ആണ് പ്രിസൺ ഡ്രാമ സ്വഭാവത്തിലുള്ള ആദ്യ സീരീസ് എന്ന നിലയിൽ വിക്രമാദിത്യ മോട് വാനിയുടെ സംവിധാനത്തിൽ ബ്ലാക്ക് വാറണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സേക്രഡ് ​ഗെയിംസ്, CTRL എന്നിവയുടെ വൻ വിജയത്തിന് പിന്നാലെ മോട് വാനിയുടെ സംവിധാനത്തിൽ പ്രേക്ഷകരിലെത്തുന്ന സീരീസ് കൂടിയാണ് ബ്ലാക്ക് വാറണ്ട്.

ജോസി ജോസഫ്

ഇന്ത്യയിലെ മുൻനിര ഇൻവെസ്റ്റി​ഗേറ്റീവ് ജേണലിസ്റ്റുകളിലൊരാളായ ജോസി ജോസഫ് സ്ഥാപകനായ കോൺഫ്ളുവൻസ് മീഡിയയും വിക്രമാദിത്യ മോട്വാനിയുടെ ആന്ദോളൻ പ്രൊഡക്ഷൻസും ചേർന്നാണ് ബ്ലാക്ക് വാറണ്ട് നിർമ്മിച്ചിരിക്കുന്നത്. അപ്ലോസ് എന്റർടെയിൻമെന്റാണ് അവതരിപ്പിക്കുന്നത്. സുനിൽ ​ഗുപ്തയും സുനേത്ര ചൗധരിയും രചിച്ച ബ്ലാക്ക് വാറണ്ട് - കൺഫെഷൻസ് ഓഫ് തിഹാർ ജയിലർ എന്ന പുസ്തകത്തിന്റെ ദൃശ്യാഖ്യാനമാണ് ബ്ലാക്ക് വാറണ്ട്.

1980കളുടെ പശ്ചാത്തലത്തിൽ തിഹാറിലെ ജയിലർ നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും യഥാർത്ഥ സംഭവങ്ങളുമാണ് ബ്ലാക്ക് വാറണ്ടിന് ആധാരം.

വിക്രമാദിത്യ മോട്വാനി ബ്ലാക്ക് വാറണ്ടിനെക്കുറിച്ച്

ജീവസ്സുറ്റ രചനകളിലൊന്നാണ് ബ്ലാക്ക് വാറണ്ട് എന്ന പുസ്തകം, തീവ്രമായ യാഥാർത്ഥ്യങ്ങളാണ് സീരീസിലുള്ളത്. കോൺഫ്ളുവൻസ് മീഡിയ, അപ്ലോസ്, നെറ്റ്ഫ്ളിക്സ് എന്നിവരുമായി ചേർന്നുള്ള ഈ സീരീസ് അവിശ്വസനീയ അനുഭവങ്ങളിലൊന്നായിരുന്നു.

vikramaditya motwane

നെറ്റ്ഫ്ളിക്സിലെ ഇന്ത്യയിലെ ആദ്യ സീരീസും ഏറ്റവും വിജയകരമായ സീരീസുകളിലൊന്നുമായ സേക്രഡ് ​ഗെയിംസ് ഒരുക്കിയതും വിക്രമാദിത്യ മോട്വാനി ആയിരുന്നു.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

സരിനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു: സൗമ്യ സരിന്‍

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT