Web Series

രണ്ടാം സീസണിലും വിജയം ആവര്‍ത്തിക്കാന്‍ ‘സെക്‌സ് എജ്യൂക്കേഷന്‍’; നെറ്റ്ഫ്‌ലിക്‌സ് സീരീസ് സ്ട്രീമിങ്ങ് ജനുവരി 17 മുതല്‍

THE CUE

നെറ്റ്ഫ്‌ലിക്‌സിന്റെ പോയ വര്‍ഷം ശ്രദ്ധിക്കപ്പെട്ട സീരീസുകളിലൊന്നായ സെക്‌സ് എജ്യൂക്കേഷന്റെ രണ്ടാം സീസണ്‍ ഈ മാസം 17ന് സ്ട്രീം ചെയ്യും. കൗമാരക്കാര്‍ക്കിടയിലെ ലൈംഗിക പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സീരീസ് ക്രിയേറ്റ് ചെയ്തത് ലോറി നണ്‍ ആയിരുന്നു. രണ്ടാം സീസണിലും എട്ട് എപ്പിസോഡുകളായിരിക്കും സീരീസിനുണ്ടാവുക.

അമ്മ സെക്‌സ് തെറാപ്പിസ്റ്റായ ഓട്ടിസ് എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥി സ്‌കൂളിലെ തന്റെ സഹപാഠികളുടെ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങ്ങ് നല്‍കുന്നതാണ് സീരീസിന്റെ പ്രമേയം. വളരെ ഗൗരവമായ ലൈംഗികത എന്ന വിഷയം ലളിതമായി തമാശരൂപത്തില്‍ അവതരിപ്പിക്കുകയായിരുന്നു സീരീസ് ചെയ്തത്. അഡല്‍റ്റ്‌സ് ഒണ്‍ലി വിഭാഗത്തില്‍ പെട്ടുപോകാവുന്ന സീരീസ് അവതരണത്തിലെ കയ്യടക്കം കൊണ്ട് എല്ലാ പ്രേക്ഷകര്‍ക്കും ആസ്വാദ്യകരമാകുന്നുവെന്നായിരുന്നു സീരീസിനെക്കുറിച്ചുള്ള നിരൂപണങ്ങള്‍.

കഴിഞ്ഞ ജനുവരിയില്‍ റിലീസ് ചെയ്ത സെക്‌സ് എജ്യൂക്കേഷന്റെ ആദ്യ സീസണ്‍ നെറ്റ്ഫ്‌ലിക്‌സിന്റെ പോയ വര്‍ഷത്തെ ആദ്യ ഹിറ്റുകളിലൊന്നാണ്. 4 കോടിയിധികം പ്രേക്ഷകരായിരുന്നു സീരീസ് കണ്ടത്. ഇന്ത്യയിലും കേരളത്തിലും സീരീസ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. അതുകൊണ്ട് തന്നെ നെറ്റ്ഫ്‌ലിക്‌സില്‍ ഈ വര്‍ഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന സീരീസുകളിലെന്നാണ് സെക്‌സ് എജ്യുക്കേഷന്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരു പുതിയ ടീം ലാലേട്ടനൊപ്പം ചേരുമ്പോൾ പ്രേക്ഷകർ പുതുമ പ്രതീക്ഷിക്കും, L 365ൽ ആ പുതുമ ഉണ്ടാകും: തിരക്കഥാകൃത്ത് രതീഷ് രവി അഭിമുഖം

എട്ട് എപ്പിസോഡ് നാലാക്കി ചുരുക്കിയ സീരിയൽ, അവസാനിച്ചത് 250 എപ്പിസോഡ് കഴിഞ്ഞ്, അത് എന്റെ ഭാ​ഗ്യം: മണിക്കുട്ടൻ

ശ്രീനാഥ് ഭാസിയും സംഘവും ‘കറക്ക’ത്തിന് ഇറങ്ങുന്നു; ശ്രദ്ധ നേടി ടൈറ്റിൽ മോഷൻ പോസ്റ്റർ

ഇന്റർവ്യൂകൾ എന്റർടൈനിങ്ങാക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ അത് അരോചകമായപ്പോഴും മനസിലാക്കിയില്ല: ഷൈൻ ടോം ചാക്കോ

ആ സീനിൽ എന്ത് ചെയ്യണമെന്ന് മമ്മൂട്ടിക്ക് അറിയില്ലായിരുന്നു, അത് പിന്നീട് പെർഫോം ചെയ്തത് ആരും പ്രതീക്ഷിക്കാത്ത രീതിയില്‍: സംവിധായകൻ റാം

SCROLL FOR NEXT