Web Series

മാസ്‌ക് റെഡിയാണോ?; അഞ്ചില്‍ അവസാനിക്കുമെന്ന പ്രഖ്യാപനവുമായി 'മണിഹെയ്സ്റ്റ്'

സ്പാനിഷ് വെബ് സീരീസ് 'മണി ഹെയ്സ്റ്റ്' (ല കാസ ഡി പാപൽ) അവസാന സീസൺ ഉടനെത്തും. നെറ്റ്ഫ്ലിക്സിന്റെ ഒഫീഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്ന സീരീസിന്റെ അഞ്ചാം വരവറിയിച്ചത്. സീരിസിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ സാൽവദോർ ദാലി മാസ്ക് നിലത്ത് വീണ് കിടക്കുന്ന ചിത്രത്തോടൊപ്പമാണ് അഞ്ചാം സീസൺ സ്ഥിരീകരിച്ചു എന്ന വാർത്ത നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടത്. നിങ്ങളുടെ മാസ്കുകൾ അവസാനമായി ഒരിക്കൽകൂടി ആവശ്യം വരുമെന്ന അടിക്കുറിപ്പ് വരാനിരിക്കുന്ന അഞ്ചാം സീസണിലൂടെ സീരീസ് അവസാനിക്കുമെന്ന സൂചനയും നൽകുന്നു.

2020 ഏപ്രിൽ മൂന്നിനായിരുന്നു സീരീസിന്റെ നാലാം സീസൺ റിലീസ് ചെയ്തിരുന്നത്. കോവിഡ് പ്രതിസന്ധി ലോകസിനിമയെ തന്നെ ബാധിച്ചപ്പോൾ അഞ്ചാം സീസണിനായി ഇനിയും ഏറെ കാത്തിരിക്കേണ്ടി വരുമെന്ന കണക്കുകൂട്ടലിലായിരുന്നു 'മണി ഹെയ്സ്റ്റ്' ആരാധകർ. അവസാന സീസൺ ഉടൻ ഉണ്ടാകുമെന്ന വാർത്ത ആശ്വാസം പകരുന്നതാണെങ്കിലും റിലീസ് തീയതിയോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല. അവസാന സീസൺ സംബന്ധിച്ചുളള ധാരണയിലെത്താൻ തനിക്ക് ഒരുവർഷത്തിലധികം സമയം വേണ്ടിവന്നു എന്ന് സംവിധായകൻ അലക്സ് പിന പറയുന്നു.

സീരീസിലെ കഥാപാത്രങ്ങളായ ഉർസുല കോബെറോ, അൽവാരോ മോർടെ, ഇറ്റ്സിയാർ ഇറ്റുനോ, പെഡ്രോ അലോൻസോ, മിഗുവൽ ഹെറോൺ, ഹെയിം ലോറന്റ്, എസ്തർ അസെബോ, എൻറിക് ആർസ്, ഡാർക്കോ പെറിക്, ഹോവിക് കൗച്ചേരിയൻ, ലൂക്ക പെറോസ്, ബെലൻ ക്യൂസ്റ്റ, ഫെർണാണ്ടോ നാവോ സാവോ ജോസ് മാനുവൽ പോഗ എന്നിവർ വരാനിരിക്കുന്ന സീസണിലുമുണ്ടാവും. ഇവർക്കൊപ്പം മിഗുവൽ ഏഞ്ചൽ സിൽ‌വെസ്ട്രെയും, പാട്രിക് ക്രിയാഡോയും ഒന്നിക്കും. യുദ്ധം അതിന്റെ ഏറ്റവും തീവ്രവും ക്രൂരവുമായ തലങ്ങളിൽ എത്തുന്നു, പക്ഷേ ഇത് ഏറ്റവും ഇതിഹാസപരവും ആവേശകരവുമായ സീസൺ കൂടിയാണെന്നാണ് സംവിധായകൻ പറയുന്നത്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT