Web Series

മനോജ് ബാജ്‌പേയിക്കൊപ്പം പ്രിയാമണിയും നീരജ് മാധവും ബോളിവുഡില്‍; ആമസോണ്‍ വെബ് സീരീസ് ‘ദ ഫാമിലി മാന്‍’

THE CUE

മനോജ് ബാജ്‌പേയിയെ കേന്ദ്ര കഥാപാത്രമാക്കി ആമസോണ്‍ പ്രൈം ഒരുക്കുന്ന വെബ്‌സീരീസാണ് ‘ദ ഫാമിലി മാന്‍’. ത്രില്ലര്‍ സ്വഭാവത്തിലുള്ള സീരീസില്‍ മലയാളി താരം നീരജ് മാധവ്, പ്രിയാമണി എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സീരീസിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

ഗോ ഗോവ ഗോണ്‍, ഷോര്‍ ഇന്‍ ദ സിറ്റി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത രാജ്, ഡികെ എന്നിവരാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ആഗോളവ്യാപകമായി സീരീസ് ഈ മാസം 20 മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യും.

ദേശീയ അന്വേഷണ ഏജന്‍സിയിലെ ശ്രീകാന്ത് എന്ന ഉദ്യോഗസ്ഥനായിട്ടാണ് മനോജ് ബാജ്‌പേയി സീരീസിലെത്തുന്നത്. ശ്രീകാന്തിന്റെ ഭാര്യയായിട്ടാണ് പ്രിയാമണിയെത്തുന്നത്. ഒരേ സമയം രാജ്യത്തെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ അടക്കം തടയാന്‍ ശ്രമിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനായും രണ്ട് കുട്ടികളുടെ അച്ഛനായ ഒരു സാധാരണക്കാരാനായും ട്രെയിലറില്‍ ബാജ്‌പേയിയെ കാണാം. ഗുല്‍ പരാഗ്, ദലിപ താഹില്‍, സുന്ദീപ് കിഷന്‍, ദര്‍ഷന്‍ കുമാര്‍, ഷാരിബ് ഹാഷ്മി തുടങ്ങിയവരും സീരീസിലുണ്ട്.

ബലോചിസ്താനില്‍ പിടിയിലാകുന്ന നാല് ഇന്ത്യന്‍ ചാരന്മാരെ രക്ഷിക്കാനായി പാകിസ്താനിലേക്ക് പോകുന്ന റോ ഏജന്റിന്റെ കഥ പറയുന്ന ബാര്‍ഡ് ഓപ് ബ്ലഡ് എന്ന സീരീസ് ഈ മാസം 17ന് നെറ്റ്ഫ്‌ലിക്‌സ് സ്ട്രീം ചെയ്യാനിരിക്കെയാണ് ആമസോണ്‍ പ്രൈമും ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ മറ്റൊരു സീരീസായെത്തുന്നത്. ഇമ്രാന്‍ ഹാഷ്മി, വിനീത് കുമാര്‍ സിങ്, ശോഭിത ധുലിപാല എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബാര്‍ഡ് ഓഫ് ബ്ലഡ്' ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്മെന്റാണ് നിര്‍മിച്ചിരിക്കുന്നത്.

‘ദ ക്യൂ’ ഇനിമുതല്‍ ടെലിഗ്രാമിലും ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി ടെലിഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT