Web Series

‘സ്‌ട്രേഞ്ചര്‍ തിങ്ങ്‌സിന്’ പിന്നാലെ ‘മണി ഹെയ്സ്റ്റിനും’ റെക്കോര്‍ഡ് ; ഇന്ത്യയിലും പ്രേക്ഷകര്‍ കൂടുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍  

THE CUE

നെറ്റ്ഫ്‌ലിക്‌സിന്റെ സ്പാനിഷ് വെബ് സീരീസായ ‘മണി ഹെയ്സ്റ്റി’ന് ഇന്ത്യയിലും പ്രേക്ഷകര്‍ കൂടുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍. സീരീസ് മൂന്നാം സീസണ്‍ സ്ട്രീം ചെയ്ത് ആദ്യ ആഴ്ചയില്‍ തന്നെ 3 കോടി നാല്‍പ്പത് ലക്ഷം അക്കൗണ്ടുകളാണ് കണ്ടിരിക്കുന്നത്. ഇതോടെ നെറ്റ്ഫ്‌ലിക്‌സിന്റെ ഇതുവരെ ഇറങ്ങിയ ഇംഗ്ലീഷ് ഇതര ഭാഷാ സീരീസുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട സീരീസായും ‘മണി ഹെയ്‌സ്റ്റ്’ മാറി. ഇതില്‍ ഇന്ത്യയിലെ പ്രേക്ഷകരുമുള്‍പ്പെടുന്നു.

മൂന്നാം സീസണ് ഫ്രാന്‍സ് ഇറ്റലി, അര്‍ജന്റീന, ബ്രസീല്‍,ചിലി, പോര്‍ച്ചുഗല്‍, തുടങ്ങിയ രാജ്യങ്ങളിലും സീരീസ് മികച്ച പ്രതികരണമാണ് നേടുന്നതെന്ന് ക്രിയേറ്ററായ അലക്‌സ് പിനാ അറിയിച്ചു. ഇന്ത്യയിലെയും ഒരുപാട് പ്രേക്ഷകരിലേക്ക് സീരീസ് എത്തിയിട്ടുണ്ടെന്നും സ്‌പെയിനിലെ കഥകള്‍ പുറം ലോകത്തേക്ക് എത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും അലക്‌സ് പറഞ്ഞു.

പുതിയ ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് സൈറ്റുകളുടെ വരവോടെ വെല്ലുവിളി നേരിടുന്ന നെറ്റ്ഫ്‌ലിക്‌സിന് ഒറിജിനല്‍ സീരീസുകളുടെ വിജയം ഈ ഘട്ടത്തില്‍ അത്യാവശ്യമാണ്. നെറ്റ്ഫ്‌ലിക്‌സിന്റെ ഒറിജിനല്‍ കണ്ടന്റുകള്‍ക്ക് മാത്രമേ ഉപഭോക്താക്കളെ അടുപ്പിച്ചു നിര്‍ത്താന്‍ കഴിയു എന്നാണ് കമ്പനി വിലയിരുത്തല്‍. ജെര്‍മന്‍ സീരീസായ ‘ഡാര്‍ക്കി’ന് ശേഷം മികച്ച പ്രേക്ഷക പിന്തുണ നേടുന്ന അടുത്ത സീരീസായി ഇതോടെ ‘മണി ഹെയ്‌സ്റ്റ്’. ‘സ്‌ട്രേഞ്ചര്‍ തിങ്ങ്‌സ്’ മൂന്നാം സീസണും സ്ട്രീം ചെയ്ത് ആദ്യ ആഴ്ചയില്‍ തന്നെ മികച്ച പ്രതികരണം നേടിയിരുന്നു. നെറ്റ്ഫ്‌ലിക്‌സ് നിര്‍മിച്ച സീരീസുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട സീരീസെന്ന റെക്കോര്‍ഡായിരുന്നു ‘സ്‌ട്രേഞ്ചര്‍ തിങ്ങ്‌സ്’ നേടിയത്.

'ലാ കാസ ദെ പാപ്പെല്‍' എന്നാണ് സീരീസിന്റെ സ്പാനിഷ് പേര്. ജൂലായ് 19നായിരുന്നു മൂന്നാം സീസണ്‍ സ്ട്രീം ചെയ്ത് തുടങ്ങിയത്. 34355956 അക്കൗണ്ടുകള്‍ ആദ്യ ആഴ്ചയില്‍ തന്നെ സീരീസ് കണ്ടുവെന്നാണ് നെറ്റ്ഫ്‌ലിക്‌സിന്റെ കണക്ക്. കള്ളന്മാരെയും ക്രമിനല്‍സിനെയും ഒപ്പം കൂട്ടി പ്രൊഫസര്‍ എന്നു വിളിക്കുന്ന ഒരു കഥാപാത്രം 240 കോടി യൂറോ മോഷ്ടിക്കാന്‍ നടത്തുന്ന ശ്രമത്തോടെയാണ് സീരീസ് ആരംഭിക്കുന്നത്. ഓരോ നിമിഷവും ത്രില്ലടിപ്പിക്കുന്ന തരത്തിലുള്ള അവതരമാണ് സീരീസ് ജനപ്രിയമാക്കിയത്. ഡാര്‍ക്ക് സ്‌ട്രേഞ്ചര്‍ തിങ്ങ്‌സ് എന്നിവയില്‍ നിന്നെല്ലാം മാറി, ആക്ഷന്‍, ത്രില്ലര്‍ ഴോണറിലാണ് സീരീസ്.

ആദ്യ രണ്ട് സീസണോടെ സീരീസ് അവസാനിപ്പിക്കാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും രണ്ടാം സീസണ്‍ നേടിയ മികച്ച പ്രതികരണമാണ് മൂന്നാം സീസണിന്റെ വിജയത്തിലെത്തിച്ചത്.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT