Web Series

ഫിഞ്ചര്‍ സിനിമാ തിരക്കിലേക്ക്; ‘മൈന്‍ഡ്ഹണ്ടര്‍’ സീസണ്‍ 3 വൈകും

നെറ്റ്ഫ്‌ലിക്‌സിന്റെ സൈക്കോളജിക്കല്‍ ക്രൈം ത്രില്ലറായ മൈന്‍ഡ്ഹണ്ടറിന്റെ മൂന്നാം സീസണ്‍ വൈകും. സീരീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും ഹോളിവുഡ് സംവിധായകനുമായ ഡേവിഡ് ഫിഞ്ചര്‍ പുതിയ സിനിമയൊരുക്കുന്നതിനാലാണ് സീരീസ് വൈകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിന് വേണ്ടി തന്നെയാണ് ചിത്രം ഒരുക്കുന്നത്.

‘സിറ്റിസന്‍ കെയ്ന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഹെര്‍മന്‍മാന്‍കിവിച്ചിന്റെ ബയോപ്പിക്കാണ് ഫിഞ്ചര്‍ ഒരുക്കുന്നത്. മാങ്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഗോണ്‍ഗേളിന് ശേഷം ഫിഞ്ചര്‍ ഒരുക്കുന്ന ചിത്രമാണ്. 2014ലായിരുന്നു ഗോണ്‍ ഗേള്‍ റിലീസ് ചെയ്തത്. സിറ്റിസന്‍ കെയ്ന്‍ എന്ന ചിത്രത്തിന് മാന്‍കിവിച്ച് ഓസ്‌കര്‍ പുരസ്‌കാരം നേടിയിരിന്നു. ഗാരി ഓള്‍ഡമാനാണ് പ്രധാന വേഷത്തിലെത്തുന്നത്. ഫിഞ്ചറിന്റെ പിതാവായ ജാക്കാണ് ബയോപ്പിക്കിന് തിരക്കഥ രചിച്ചിരിക്കുന്നത്.

2017ലായിരുന്നു സീരിയല്‍ കില്ലര്‍മാരുടെ സൈക്കോളജി പഠിക്കാന്‍ ശ്രമിക്കുന്ന മൈന്‍ഡ് ഹണ്ടറിന്റെ ആദ്യ സീസണ്‍ പുറത്തിറങ്ങിയത്. ഈ വര്‍ഷം സെപ്തംബറിലായിരുന്നു രണ്ടാം സീസണ്‍ റിലീസ് ചെയ്ത്. രണ്ടിലുമായി ഏഴ് എപ്പിസോഡുകള്‍ സംവിധാനം ചെയ്തതും ഫിഞ്ചര്‍ തന്നെയായിരുന്നു. അഞ്ച് സീസണുകള്‍ മുന്നില്‍ കണ്ടാണ് മൈന്‍ഡ് ഹണ്ടര്‍ ഒരുക്കുന്നതെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍, അലക്‌സ് പിനയാണ് ഷോയുടെ ക്രിയേറ്റര്‍.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT