Web Series

'ലോര്‍ഡ് ഓഫ് ദി റിങ്സ്' താരങ്ങള്‍ മുംബൈയില്‍; സ്വീകരിച്ച് ഹൃത്വിക്കും തമന്നയും

ആമസോണ്‍ പ്രൈം വീഡിയോയുടെ ഏറ്റവും പുതിയ ഒറിജിനല്‍ സീരീസായ ലോര്‍ഡ് ഓഫ് ദ റിങ്സ്: ദി റിങ്സ് ഓഫ് പവറിന്റെ ഏഷ്യ പെസഫിക് പ്രീമിയറിനായി താരങ്ങളും അണിയറ പ്രവര്‍ത്തകരും മുംബൈയിലെത്തി. ലോകമെമ്പാടും ആരാധകരുള്ള ജെ ആര്‍ ആര്‍ ടോള്‍ക്കിന്‍സിന്റെ പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന സീരീസ് സെപ്തംബര്‍ 2നാണ് റിലീസ് ചെയ്യുന്നത്.

സീരിസിന്റെ ഷോ റണ്ണറില്‍ ഒരാളായ ജെഡി പെയ്നിനോടൊപ്പം ടോള്‍ക്കിന്‍സിന്റെ ഇതിഹാസ കഥാപാത്രങ്ങളെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്ന റോബര്‍ട്ട് അരാമയോ, ചാള്‍സ് എഡ്വാര്‍ഡ്സ്, നസാനിന്‍ ബൊനിയാദി, ലോയിഡ് ഒവന്‍സ്, സാറാ സ്വേങ്കോബാനി, മാക്സിം ബാല്‍ഡ്രി, മേഗന്‍ റിച്ചാര്‍ഡ്സ്, ടൈറോ മുഹാഫിദിന്‍, എമ ഹോര്‍വാത്, മാര്‍ക്കെല്ല കവേനാഗ് എന്നിവര്‍ പങ്കെടുത്തു. ബോളീവുഡ് താരങ്ങളായ ഹൃത്വിക് റോഷനും തമന്ന ഭാട്ടിയയും ചേര്‍ന്നാണ് താരങ്ങളെ വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിച്ചത്.

ഇന്ത്യയില്‍ നിന്നുള്ള പ്രൈം വീഡിയോ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിട്ടുള്ളതെന്നും അതാണ് തങ്ങളുടെ അഭിമാന പരമ്പരയുടെ ഏഷ്യാ പെസഫിക് പ്രീമിയര്‍ ഇന്ത്യയില്‍ സംഘടിപ്പിക്കാന്‍ കാരണമെന്നും ആമസോണ്‍ സ്റ്റുഡിയോസ് സിഇഒ ആല്‍ബേര്‍ട്ട് ഷെംഗ് പറഞ്ഞു. പ്രൈം വീഡിയോസിന്റെ ഇന്ത്യന്‍ ഒറിജിനലുകള്‍ക്ക് ലോകമെമ്പാടും വന്‍ ആരാധക വൃന്ദമാണുള്ളതെന്നും അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഒറിജിനലുകള്‍ ഇന്ത്യയിലാണ് നിര്‍മിക്കുന്നതെന്നും ഷെംഗ് പറഞ്ഞു.

ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ പുതിയ എപിസോഡുകള്‍ ലഭ്യമാകും. പീറ്റര്‍ ജാക്‌സന്റെ ലോര്‍ഡ് ഓഫ് ദി റിംഗ്സ് ട്രയോളജിക്ക് മുന്‍പുള്ള മിഡില്‍ ഏര്‍ത്തിന്റെ കഥയാണ് സീരീസ് പറയുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT