Web Series

ആര്യ നൈറ്റ് കിങ്ങിനെ കൊല്ലാന്‍ പോയ വഴിയേത് ? വിമര്‍ശനങ്ങളോട് പ്രതികരിച്ച് ‘ഗെയിം ഓഫ് ത്രോണ്‍സ്’  സംവിധായകന്‍

THE CUE

എച്ച്ബിഒയുടെ ഹിറ്റ് സീരീസായ ഗെയിം ഓഫ് ത്രോണ്‍സിന്റെ അവസാന സീസണില്‍ പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷ നല്‍കിയിരുന്ന എപ്പിസോഡായിരുന്നു ദ ലോങ്ങ് നൈറ്റ്. മിഗ്വേല്‍ സപോചിന്‍ക്് സംവിധാനം ചെയ്ത എപ്പിസോഡിലെ 78 മിനിറ്റ് ദൈര്‍ഘ്യമുള്ള യുദ്ധരംഗങ്ങള്‍ തന്നെയായിരുന്നു അതിലെ പ്രധാന ആകര്‍ഷണം. ടെലിവിഷന്‍-സിനിമാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കൂടിയ യുദ്ധരംഗമായിരുന്നു അത്.

സീരീസിലെ ഏറ്റവും വലിയ ചോദ്യമായിരുന്ന നൈറ്റ് കിങ്ങിന്റെ മരണവും മൂന്നാമത്തെ എപ്പിസോഡില്‍ തന്നെയായിരുന്നു. ഏഴ് സീസണില്‍ പ്രേക്ഷകര്‍ കണ്ട മാസ്സ് വില്ലനായ നൈറ്റ് കിങ്ങിന് എന്താണ് ആവശ്യം, എങ്ങനെയായിരിക്കും അയാളെ കൊലപ്പെടുത്തുക, പിന്നീട് എന്തായിരിക്കും സംഭവിക്കുക എന്ന ചോദ്യങ്ങളെ ചുറ്റിപ്പറ്റി ഒരുപാട് ഫാന്‍ തിയറികള്‍ പ്രചരിച്ചുകൊണ്ടിരിക്കവെയാണ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ആര്യ സ്റ്റാര്‍ക്ക് നൈറ്റ് കിങ്ങിനെ കൊലപ്പെടുത്തിയത്.

ആര്യ എങ്ങനെയാണ് നൈറ്റ്കിങ്ങിന് അടുത്തെത്തിയത് എന്നതിനെക്കുറിച്ചും പിന്നീട് തിയ്യറികള്‍ ഉയര്‍ന്നിരുന്നു. ജോണ്‍ സ്‌നോ ഡ്രാഗണുമായി യുദ്ധം ചെയ്യുന്ന സമയത്ത് ആര്യയോട് പോകാന്‍ പറയുന്നുണ്ടെന്നെല്ലാമായിരുന്നു തിയറികള്‍. എന്നാല്‍ ഇവയെല്ലാം വെറുതെയാണെന്നാണ് സംവിധായകന്റെ പുതിയ പ്രതികരണം സൂചിപ്പിക്കുന്നത്. ആദ്യം ആര്യ എങ്ങനെ അവിടെയെത്തി എന്നത് കാണിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീട് അത് ഒഴിവാക്കുകയായിരുന്നുവെന്ന് മിഗുവേല്‍ ‘ഹോളിവുഡ് റിപ്പോര്‍ട്ടറിന്’ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒരു സമയത്ത് ആര്യ വെയര്‍വുഡ് ഫോറസ്റ്റ് വരെ യുദ്ധം ചെയ്തുകൊണ്ടെത്തുന്നത് വിശദീകരിച്ചുകൊണ്ടാ കാണിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നു. പക്ഷേ കുറച്ചുകൂടി കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത് ആര്യയ്ക്ക് അതിനുമുന്നുള്ള എപ്പിസോഡുകളില്‍ സമാനമായ സീനുകളുണ്ടെന്ന്. അപ്പോള്‍ അത് ഒരു ആവര്‍ത്തനം പോലെ തോന്നും. ഒടുവില്‍ ആര്യ അവിടെ എങ്ങനെ എത്തിയെന്നതല്ല മറിച്ച് നൈറ്റ് കിങ്ങ് അവളെ കഴുത്തിന് പിടിച്ചു നിര്‍ത്തുന്ന ആ നിമിഷം ഉണ്ടാക്കുകയാണ് പ്രധാനമെന്ന് ഞങ്ങള്‍ക്ക് തോന്നി.  
മിഗ്വേല്‍ സപോചിന്‍ക്

എപ്പിസോഡ് കൂടുതല്‍ ഇരുണ്ടുപോയി എന്ന ആരോപണങ്ങള്‍ക്ക് ഛായാഗ്രഹകന്‍ ഫാബിയാന്‍ വാഗ്നര്‍ മികച്ച ജോലിയാണ് എപ്പിസോഡില്‍ ചെയ്തിരിക്കുന്നതെന്നാണ് മിഗ്വേല്‍ മറുപടി പറഞ്ഞത്.

സീരീസ് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് പുതിയ എഴുത്തുകാരെക്കൊണ്ട് എഴുതിപ്പിച്ച് അവസാന സീസണ്‍ വീണ്ടും നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഓണ്‍ലൈന്‍ പെറ്റീഷന്‍ നടന്നിരുന്നു. 2011 ഏപ്രില്‍ 17 നാണ് ഒന്നാം സീസണ്‍ സംപ്രേഷണം ആരംഭിച്ചത്. പല ഇടവേളകളിലായി 2019 മെയ് 19 നാണു ഏട്ടാം സീസണ്‍ അവസാനിപ്പിച്ചത്.

എമ്മി അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഈ പരമ്പരയെ തേടിയെത്തിയിട്ടുണ്ട്. ഗെയിം ഓഫ് ത്രോണ്‍സിന് സ്പിന്‍ ഓഫുകളും എച്ച്ബിഒ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്ലഡ് മൂണ്‍ എന്ന് പേരിട്ടിരിക്കുന്ന ആദ്യ സ്പിന്‍ ഓഫിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍.

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

SCROLL FOR NEXT