Family pack  Karikku Comedy
Family pack Karikku Comedy WS3
Web Series

'അടുക്കളപ്പണിയെടുക്കുന്ന അച്ഛന്‍', കരിക്ക് ഫാമിലി പാക്കും ജന്‍ഡര്‍ പൊളിറ്റിക്‌സും|Karikku FAMILY PACK

കരിക്ക് പുതിയ സീരീസ് Karikku FAMILY PACK മുന്നോട്ട് വെക്കുന്നത് പുരോഗമന രാഷ്ട്രീയമോ, ചലച്ചിത്ര നിരൂപകന്‍ ന്‍.ജ എഴുതുന്നു

കരിക്ക് എന്ന പ്ലാറ്‌ഫോമില്‍കൂടെ വരുന്ന കണ്ടന്റിന്റെ പ്രാഥമികമായ ലക്ഷ്യം 'ആളുകള്‍ക്ക് വേണ്ട' വിനോദം പ്രദാനം ചെയ്യുക, അതുവഴിയുള്ള വ്യൂവര്‍ഷിപ്പ് എന്നത് തന്നെ ആണ്.

മറ്റൊരു ഉദ്ദേശം കണ്ടെന്റില്‍ ബ്രാന്‍ഡ് ഇന്റഗ്രെഷന്‍ അഥവാ പരസ്യം വഴി വരുമാനം ഉണ്ടാക്കുക. പ്രോഗ്രസീവ് രാഷ്ട്രീയം പറയുക കരിക്കിന്റെ അജണ്ടയില്‍ പെടുന്ന കാര്യമാണോ? അല്ല, അല്ലെങ്കില്‍ ഇതുവരെ ആയിരുന്നില്ല, എന്ന് വേണം പറയാന്‍. കാരണം അതാണ് അവരുടെ കണ്ടന്റുകളുടെ ചരിത്രം എടുത്തു പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കുക.

പുരോഗമനപരമായ ആശയങ്ങളെ അവ കാര്യമായി മുന്നോട്ട് വെക്കാന്‍ ശ്രമിച്ചിട്ടില്ല; എന്നു മാത്രമല്ല ജാതീയതയും വംശീയതയും തമാശയാക്കി നോര്‍മലൈസ് ചെയ്യുന്ന വിധത്തില്‍ ഉള്ള സംഗതികള്‍ അവരുടെ സ്‌ക്രിപ്റ്റുകളില്‍ ഉണ്ടായിട്ടുമുണ്ട്. അതിനു ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണം ആണ് arrangement marriage എന്ന പ്ലോട്ടില്‍ വന്ന എപ്പിസോഡുകള്‍. ബാബു നമ്പൂതിരി എന്ന അനു കെ അനിയന്‍ അവതരിപ്പിച്ച കഥാപാത്രം മലയാളിയുടെ വംശീയതയുടെ ഏറ്റവും വികല ഭാവനകള്‍ പേറുന്നതാണ് എന്നാണ് തോന്നിയിട്ടുള്ളത്. ഒരു അതിഥിതൊഴിലാളിയെ അതിലും വികലമായ വിധത്തില്‍ ചിത്രീകരിച്ചിട്ടുണ്ടാകുക ഒരുപക്ഷേ നാദിര്‍ഷായുടെ അമര്‍ അക്ബര്‍ ആന്റണിയില്‍ മാത്രമാകും (അതിഥിതൊഴിലാളികള്‍ ഭീഷണിയാണ് എന്ന വിധത്തില്‍ ഉള്ള xenophobic നരേറ്റീവ്‌ന് കൃത്യമായി ചൂട്ട് പിടിക്കുന്നുണ്ട് ആ സിനിമ).

Family pack Karikku Comedy

അതുപോലെ തന്നെ ആണ് കൃഷ്ണചന്ദ്രന്റെ സുരയെന്ന കഥാപാത്രവും. മല്‍സ്യബന്ധനവും മല്‍സ്യ കച്ചവടവും ഒക്കെ ജീവനോപാധി ആയുള്ള ഒരു വലിയ കൂട്ടം ആളുകള്‍ നമുക്ക് ഇടയില്‍ ഉണ്ട്. കാലാകാലങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ട അവരുടെ മേല്‍ ആവുന്ന വിധത്തില്‍ ഒരു ആണി കൂടെ അടിക്കുന്ന ഒരു കഥാപാത്ര സൃഷ്ടി ആണ് അത്.

ഇതാണ് കരിക്കിന്റെ ചരിത്രം. അതുകൊണ്ട് തന്നെ ആണ് കരിക്കിന് 'പുരോഗമന' കണ്ടന്റ് ഇറക്കി എന്നും പറഞ്ഞു പുകഴ്ത്തുപാട്ടുകള്‍ കിട്ടുന്നത് ഒരു irony ആകുന്നതും. കരിക്കിന്റെ ഏറ്റവും ഒടുവിലായി ഇറങ്ങിയ ഫാമിലി പാക്ക് എന്ന ഷോര്‍ട്ട് 'gender role' കളുടെ reversal നടത്തി എന്നോ, 'പുരുഷന്മാര്‍ക്കും അടുക്കളയില്‍ കയറാം' എന്ന പഞ്ചു ഡയലോഗ് അടിച്ചെന്നോ എന്നൊക്കെ പറഞ്ഞാണ് പ്രധാനമായും പുകഴ്ത്തപെട്ടത്. പൊളിറ്റിക്കല്‍ correctness ന്റെയും പ്രോഗ്രസ്സീവ് പൊളിറ്റിക്‌സിന്റെയും ഒരു അച്ചുണ്ടാക്കി വെച്ചിട്ട് അതിലേക്ക് കഥാപാത്രങ്ങളെ ഫീഡ് ചെയ്യുന്ന വിധത്തില്‍ ഉള്ള ഒരു സ്‌ക്രിപ്റ്റ് ആണ് ആ shortന് ഉള്ളത് എന്നാണ് തോന്നിയത്.

ഇതിനു മുന്‍പ് വരനെ ആവശ്യമുണ്ട് എന്ന സിനിമ കണ്ടപ്പോള്‍ ആണ് ഇതേ കാര്യം തോന്നിയത്. സിനിമാ ഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍ നോക്കി ഉണ്ടാക്കിയ അച്ചില്‍ വാര്‍ത്തെടുത്തതിന്റെ forced political correctness family pack ന്റെ സ്‌ക്രിപ്റ്റില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. അഥവാ സിനിമാ. ഗ്രൂപ്പുകളില്‍ ചര്‍ച്ച ആകണം എന്ന ഉദ്ദേശത്തോടെ ക്രാഫ്റ്റ് ചെയ്യപ്പെട്ട കഥാപാത്രങ്ങള്‍ ആണ് എന്നും പറയാം. എന്നാല്‍ ഈ കഥാപാത്രങ്ങളെ സൂക്ഷ്മമായി നമ്മള്‍ ശ്രദ്ധിച്ചാല്‍ അവര്‍ പറയാന്‍ ശ്രമിച്ച ജന്‍ഡര്‍ പൊളിറ്റിക്‌സിന് കടക വിരുദ്ധമായ ആശയങ്ങള്‍ ആ എപ്പിസോഡില്‍ തന്നെ കാണാം.

Family pack Karikku Comedy

കൃഷ്ണചന്ദ്രന്‍ അവതരിപ്പിച്ച 'ഫെമിനിസ്റ്റ് അച്ഛന്‍' യഥാര്‍ത്ഥത്തില്‍ ഒരു ഭീകര mansplainer ആയാണ് പ്രേക്ഷകന് മുന്നിലേക്ക് വരുന്നത്. ഭാര്യ പറഞ്ഞ കാര്യങ്ങളും, എടുത്ത തീരുമാനങ്ങളും തന്റെതായ വാക്കുകളില്‍ പറഞ്ഞു താനാണ് ആ കുടുമ്പത്തിലെ ഫൈനല്‍ കോള്‍ എടുക്കുന്നത് എന്നു സ്വയം സമാധാനിക്കാന്‍ ശ്രമിക്കുന്ന ഒരു കഥാപാത്രം. വീടിന്റെ പാട്രിയര്‍ക്ക് എന്ന സ്ഥാനം നഷ്ടപെട്ടത്തിന്റെ insecurity യും, ആഗ്രഹിക്കുന്നത്ര ബഹുമാനം ലഭിക്കുന്നില്ല എന്നുള്ളതിന്റെ ആശങ്കയും അയാള്‍ പേറുന്നുണ്ടു എന്ന് അയാളുടെ ചില ഡയലോഗുകള്‍ സൂചന തരുന്നുണ്ട്. മൂത്ത മകനോടുള്ള ആ 'progressive' ഡയലോഗ് പോലും ബഹുമാനം തിരിച്ചു പിടിക്കാന്‍ ഉള്ള അയാളുടെ ശ്രമം ആയിട്ടു വായിക്കപ്പെടാവുന്നതാണ്. അച്ഛനെ 'അമ്മയുടെ റോളിലേക്ക്' മാറ്റി പ്രതിഷ്ഠിക്കുകയാണ്, എന്നാല്‍ ആ 'gender roles' ഒരു മിത്ത് ആണെന്ന് പ്രഖ്യാപിക്കാന്‍ ഒന്നും മെനക്കെടുന്നില്ല കരിക്ക്.

അതായത് 'അടുക്കളപണി എടുക്കുന്ന അച്ഛന്‍' എന്ന 'നൂതന ആശയത്തില്‍' അവസാനിക്കുന്നുണ്ട് കരിക്ക് മുന്നോട്ട് വെയ്ക്കുന്ന 'പ്രോഗ്രസ്സീവ് gender politics'. അല്ലാതെ പുരുഷ-സ്ത്രീ partnership ന്റെ ഉദാത്ത മാതൃക ഒന്നും അത് മുന്നോട്ട് വയ്ക്കുന്നില്ല. കരിക്ക് കണ്ടെന്റ് മൊത്തത്തില്‍ പൊലിറ്റിക്കലി കറക്റ്റ് ആയി അവതരിപ്പിച്ചു കൊള്ളാം എന്നോ പ്രോഗ്രസ്സീവ് പൊളിറ്റിക്‌സ് അലക്കികൊള്ളാം എന്നോ ആ ടീമിലെ ആരും ആര്‍ക്കും വാഗ്ദാനം ഒന്നും തന്നിട്ടില്ല. എന്നാല്‍ 'പ്രോഗ്രസ്സീവ് പൊളിറ്റിക്‌സിന്റ കമനീയ ശേഖരം ഉള്ള എപ്പിസോഡ്' എന്ന വിധത്തില്‍ ചര്‍ച്ച ഉണ്ടാകണം എന്ന വ്യക്തമായ ഉദ്ദേശത്തോടെ കണ്ടെന്റ് ചെയ്തതായി തോന്നിയത് കൊണ്ടാണ് ഈ വിമര്‍ശനം വരുന്നത് തന്നെ.

തൊഴിലില്ലായ്മയില്‍ നട്ടം തിരിയുന്ന യുവത്വത്തിന്റെ മനോഹരമായ അവതരണവും, മികച്ച അഭിനയമുഹൂര്‍ത്തങ്ങളും ഒക്കെ ഉണ്ട് family pack ല്‍. അനു. കെ. അനിയന്‍ എന്ന അസാധ്യ പേര്‍ഫോര്‍മറുടെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നുമാണ് ഫാമിലി പാക്ക്. ഒരു wide range of emotions നെ അയാള്‍ സ്‌ക്രീനില്‍ കൊണ്ടുവരുന്നുണ്ട്. എന്നാല്‍ അതിന്റെ ഒന്നും പേരില്‍ അല്ല ഈ എപ്പിസോഡ് ശ്രദ്ധിക്കപ്പെട്ടത്. പിന്നെയോ 'gender politics' ന്റെ പേരിലാണ്. അത് അതിന്റെ ലക്ഷ്യത്തിന് വിരുദ്ധ ദിശയില്‍ ആണ് സഞ്ചരിച്ചത് എന്ന് ഖേദത്തോടെ പറയേണ്ടി വരുന്നു!

Family pack Karikku Comedy

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

SCROLL FOR NEXT