ഷാർജ പുസ്തകമേളയിൽ അതിഥിയായി മുഖ്യമന്ത്രി വിഡി സതീശന്‍

ഷാർജ പുസ്തകമേളയിൽ അതിഥിയായി മുഖ്യമന്ത്രി വിഡി സതീശന്‍
Published on: 

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അതിഥിയായി കേരള മുഖ്യമന്ത്രി. ഒരു ഇന്ത്യൻ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ഷാർജ പുസ്തകമേളയിൽ അതിഥിയാകുന്നത് ഇതാദ്യമാണ്. ഷാർജ ബുക്ക് അതോറിറ്റി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് സംഘാടകർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് റക്കാദ് അൽ അമിരി പറഞ്ഞു. നവംബർ 4ന് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുസ്തകമേള ഉദ്ഘാടനം ചെയ്യും. 'കഥകളാൽ മെനഞ്ഞത്' (Made of Stories) എന്ന പ്രമേയത്തിലാണ് 12 ദിവസം നീളുന്ന മേള.

ഇന്ത്യയടക്കം 106 രാജ്യങ്ങളിൽനിന്നുള്ള 2200 പ്രസാധകർ 15 ലക്ഷത്തിലേറെ പുസ്തകങ്ങളുമായി എത്തും. 1500ലേറെ പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. മനോരമ പബ്ലിക്കേഷൻസ് ഉൾപ്പെടെയുള്ള പ്രസാധകർ പുതിയ പുസ്തകങ്ങളുമായി പങ്കെടുക്കും. കവി പി.കെ. ഗോപി ഉൾപ്പെടെയുള്ള എഴുത്തുകാരും മേളയുടെ ഭാഗമാകും.

logo
The Cue
www.thecue.in