Web Series

മഹാഭാരതം വെബ് സീരീസാക്കാന്‍ ഡിസ്‌നി ഹോട്‌സ്റ്റാര്‍, 2024ല്‍ സ്ട്രീം ചെയ്യും

മഹാഭാരതം വെബ് സീരീസ് പ്രഖ്യാപിച്ച് ഡിസ്‌നി ഹോട്‌സ്റ്റാര്‍. യുഎസില്‍ നടക്കുന്ന ഡി23 ഡിസ്‌നി ഫാന്‍ ഇവന്റിലായിരുന്നു പ്രഖ്യാപനം. ബോളിവുഡ് നിര്‍മാതാവ് മധു മന്റേനയുടെ മിത്തോവേര്‍സ് സ്റ്റുഡിയോസ്, നടന്‍ അല്ലു അര്‍ജുന്റെ പിതാവിന്റെ നിര്‍മാണ കമ്പിനിയായ അല്ലു എന്റര്‍ടെയ്‌മെന്റ് എന്നിവര്‍ ചേര്‍ന്നായിരിക്കും സീരീസ് നിര്‍മിക്കുക. 2024ല്‍ സീരീസ് സ്ട്രീം ചെയ്യുമെന്നാണ് പ്രഖ്യാപനം.

നൂറ്റാണ്ടുകളായി ഇന്ത്യന്‍ ഇതിഹാസങ്ങള്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഇമാജിനേഷനുകളെ സ്വാധീനിച്ചിട്ടുണ്ടെന്ന് നിര്‍മാതാവ് മധു മന്റേന പറഞ്ഞു. ഈ ഇതിഹാസങ്ങള്‍ രാജ്യം മുഴുവനും പടര്‍ന്നുകിടക്കുന്നതാണ്. മഹാഭാരതം, ഇന്ത്യയിലെ ഏറ്റവും പുരതാനമായ ഇതിഹാസം, ഇന്നും പ്രസക്തമാണെന്നും സീരീസ് പ്രഖ്യാപനത്തില്‍ അദ്ദേഹം പറഞ്ഞു.

മഹാഭാരതം സ്‌ക്രീനിലെത്തിക്കുമെന്ന് 2019ല്‍ തന്നെ മധു മന്റേന നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഹാഭാരതകഥ ദ്രൗപതിയുടെ ഭാഗത്ത് നിന്ന് പറയുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT