Web Series

'ഡെയര്‍ ഡെവിള്‍' നെറ്റ്ഫ്‌ലിക്‌സില്‍ ഈ മാസം കൂടി മാത്രം; മാര്‍വല്‍ ഷോകള്‍ ഇനി എങ്ങോട്ടെന്നറിയാതെ ആരാധകര്‍

മാര്‍വല്‍ കോമിക്‌സിന്റെ ഏറെ ആരാധകരുള്ള സീരീസായ 'ഡെയര്‍ഡെവിള്‍' നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് പുറത്തേക്ക്. ഡെയര്‍ ഡെവിള്‍, ജെസീക്ക ജോണ്‍സ്, ഡിഫന്‍ഡേഴ്‌സ്, ലൂക്ക് കേജ്, പണിഷര്‍, ദ അയണ്‍ ഫിസ്റ്റ് തുടങ്ങിയ സീരീസുകളാണ് ഈ മാസത്തോടെ നെറ്റ്ഫ്‌ലിക്‌സ് കരാര്‍ പൂര്‍ത്തിയാക്കുന്നത്.

നിലവില്‍ മാര്‍വല്‍ സിനിമാറ്റിക് യുണിവേഴ്‌സിലെ സിനിമകളും, സീരീസുകളായ 'വാന്‍ഡവിഷന്‍', 'ലോകി', 'ഹോക്ക് ഐ', 'ഫാല്‍ക്കണ്‍ ആന്‍ഡ് ദ വിന്‍ഡര്‍ സോള്‍ജ്യര്‍' എന്നിവ നിലവില്‍ ഡിസ്‌നി പ്ലസിലാണ് സ്ട്രീം ചെയ്യുന്നത്. 'ഡെയര്‍ ഡെവിള്‍' അടക്കമുള്ള സീരീസുകള്‍ നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് ഇനി ഡിസ്‌നി പ്ലസിലേക്കെത്തുമോ എന്നാണ് ആരാധകര്‍ക്കിടയിലുള്ള ചര്‍ച്ചകള്‍.

'സ്‌പൈഡര്‍മാന്‍ നോ വേ ഹോ'മില്‍ കാരക്ടര്‍ ക്രോസ് ഓവറിലൂടെ ഡെയര്‍ ഡെവിള്‍ മാര്‍വല്‍ സിനിമാറ്റിക് യുണിവേഴ്‌സിന്റെ ഭാഗമായിരുന്നു. ചാര്‍ലി കോക്‌സ് തന്നെ ഡെയര്‍ ഡെവിളായി ഇനിയുമെത്തുമെന്നും മാര്‍വിലിന്റെ ഭാഗത്ത് നിന്നുള്ള അറിയിപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പുതിയ ഷോ എവിടെയായിരിക്കുമെന്ന ചര്‍ച്ചകള്‍ ഓണ്‍ലൈനില്‍ തുടരുകയാണ്. വയലന്‍സ് അടക്കമുള്ള ഷോ, ഡിസ്‌നിയിലേക്കെത്തിയാല്‍ സെന്‍സര്‍ ചെയ്യപ്പെടുമോ എന്ന സംശയം പ്രേക്ഷകര്‍ക്കുണ്ട്. ഡിസ്‌നി പ്ലസിന് പകരം 'ഹുളു'വിലേക്ക് സീരീസ് മാറുമോ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

2018 നവംബറില്‍ ഡെയര്‍ഡെവിളിന്റെ അവസാന സീസണ്‍ സ്ട്രീം ചെയ്തിരുന്നു. 2019 ജൂണില്‍ ജെസീക്ക ജോണ്‍സിന്റെ അവസാന സീസണും നെറ്റ്ഫ്‌ലിക്‌സ് എയര്‍ ചെയ്തു. മറ്റ് ഷോകള്‍ നിലവില്‍ സ്ട്രീം ചെയ്തുകൊണ്ടിരിക്കുകയാണ്.

ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്

'അതേയ്, ഈ ജാതി മാറിയാ കുഴപ്പുണ്ടോ?' ചിരിപ്പിച്ച് 'അതിഭീകര കാമുകന്‍' ട്രെയിലര്‍, ചിത്രം നവംബര്‍ 14ന് തിയറ്ററുകളില്‍

അതേയ്, ഈ ജാതി മാറിയാ കുഴപ്പുണ്ടോ...രസികൻ ട്രെയിലറുമായി 'അതിഭീകര കാമുകൻ' ട്രെയിലർ, നവംബർ 14ന്

ആന്റണി വര്‍ഗീസും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന്റെ പ്രൊജക്ട് സൈനിംഗ് വീഡിയോ പുറത്ത്

വിദേശത്തു നിന്ന് എത്ര സ്വര്‍ണ്ണം കൊണ്ടുവരാനാകും? THE MONEY MAZE

SCROLL FOR NEXT