Web Series

ആരുഷി തല്‍വാര്‍ കൊലക്കേസ് വീണ്ടും; ഡോക്യുമെന്ററിയുമായി എച്ച്ബിഒ

THE CUE

ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും മാധ്യമ വിചാരണയുടെ പേരില്‍ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്ത 2008ലെ ആരുഷി തല്‍വാര്‍ കൊലക്കേസ് ഡോക്യുമെന്ററിയാകുന്നു. ദ തല്‍വാര്‍സ്, ബിഹൈന്‍ഡ് ക്ലോസ്ഡ് ഡോര്‍സ് എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി എച്ച്ബിഒയാണ് നിര്‍മിച്ചിരിക്കുന്നത്. നേരത്തെ ഇതേ കേസിനെ ആസ്പദമാക്കി തല്‍വാര്‍ എന്ന ബോളിവുഡ് ചിത്രവും പുറത്തിറങ്ങിയിരുന്നു.

2008ല്‍ ഉത്തര്‍പ്രദേശിലെ നോയിഡയിലുണ്ടായ ഇരട്ടക്കൊലപാതകങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. രാജേഷ്, നൂപുര്‍ തല്‍വാര്‍ ദമ്പതികളുടെ മകളായ 14 വയസ്സുകാരി ആരുഷി തല്‍വാറും, അവരുടെ വീട്ടിലെ ജോലിക്കാരനായിരുന്ന ഹേംരാജ് ബെഞ്ചാദെയും കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസാണ് ഇത്. 15 മെയ് 2008 നാണ് ഇരുവരേയും ജലായുവിഹാറിലെ വസതിയില്‍ കൊല്ലപ്പെട്ട രീതിയില്‍ കണ്ടത്.

കുട്ടിയുടെ പിതാവായ രാജേഷ് തല്‍വാറായിരുന്നു വര്‍ഷങ്ങളോളം കുറ്റക്കാരനെന്ന് കരുതിയിരുന്നത്.എന്നാല്‍ 2017ല്‍ കുട്ടിയുടെ മാതാപിതാക്കള്‍ രണ്ട് പേരെയും കോടതി വെറുതെ വിട്ടു. കേസ് ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല. മാധ്യമങ്ങള്‍ വളരെയധികം പ്രാധാന്യം കൊടുത്ത കേസില്‍ മാധ്യമങ്ങള്‍ വിചാരണ നടത്തുകയായിരുന്നുവെന്ന് സുപ്രീംകോടതി പിന്നീട്‌നിരീക്ഷിച്ചിരുന്നു.

കൊലപാതകവും അതിന് ശേഷം മാതാപിതാക്കള്‍ നേരിട്ട മാനസിക പീഡനങ്ങളുമെല്ലാം ഡോക്യുമെന്ററി പരിശോധിക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പിഎ കാര്‍ട്ടറാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയുടെ അടുത്തമാസം 16,17 ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യും.

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

SCROLL FOR NEXT