Web Series

‘ആപ്പിളില്‍ മാത്രമല്ല ആപ്പിള്‍ ടിവി പ്ലസ്’; നെറ്റ്ഫ്‌ലിക്‌സിനോട് മത്സരിക്കാന്‍ ആപ്പിള്‍ ടിവി പ്ലസ് എത്തി; പ്രതിമാസം 99 രൂപ

THE CUE

ആപ്പിളിന്റെ ഒറ്റിറ്റി പ്ലാറ്റ്‌ഫോമായ ആപ്പിള്‍ ടിവി പ്ലസ് സ്ട്രീമിങ്ങ് സര്‍വീസ് ആരംഭിച്ചു. ഇന്ത്യ ഉള്‍പ്പെടെ 100 രാജ്യങ്ങളിലാണ് സര്‍വീസ് സേവനം ആരംഭിച്ചിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട്‌സറ്റാര്‍ തുടങ്ങിയ സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമുകളോട് മത്സരിക്കാനെത്തുന്ന ആപ്പിള്‍ ടിവി പ്ലസ് പ്രതിമാസം 99 രൂപ നിരക്കിലാണ് ഇന്ത്യയില്‍ ലഭിക്കുന്നത്.

ആപ്പിളിന്റെ ഐഫോണ്‍, ഐ പാഡ്, ആപ്പിള്‍ ടിവി, മാക് തുടങ്ങിയവയില്‍ ആപ്പിള്‍ ടിവി ആപ്ലിക്കേഷന്‍ വഴി സര്‍വീസ് ലഭ്യമാകും. tv.apple.com എന്ന വെബ്‌സൈറ്റ് വഴിയും സര്‍വീസ് ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടിവികളിലും സര്‍വീസ് ലഭിക്കും. ആപ്പിളിന്റെ ഏതെങ്കിലും ഉത്പന്നങ്ങള്‍ പുതിയതായി വാങ്ങുന്നവര്‍ക്ക് സര്‍വീസ് ഒരു വര്‍ഷത്തേക്ക് സൗജന്യമായും ലഭിക്കും.

ഏഴ് ദിവസത്തെ സൗജന്യ ട്രയലോടെയാണ് സര്‍വീസ് സേവനം ആരംഭിച്ചിരിക്കുന്നത്. സിനിമകള്‍, ടിവി ഷോകള്‍ തുടങ്ങിയവ പ്ലാറ്റ്ഫോമില്‍ ലഭ്യമാകുമെങ്കിലും ആപ്പിളിന്റെ തന്നെ ഒറിജിനല്‍ സീരീസുകളായിരിക്കും മുഖ്യ ആകര്‍ഷകമെന്നാണ് സൂചന. ലോകത്തെ നാല്‍പ്പതോളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയും, ഡബ്ബ് ചെയ്തുമാണ് ഓരോ ആപ്പിള്‍ ഒറിജിനല്‍സും പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

മുന്‍പ് തന്നെ പ്രഖ്യാപിച്ച സിനിമകളും സീരീസുകളും ഇന്ന് മുതല്‍ സ്ട്രീം ചെയ്തു തുടങ്ങും. ജെനിഫര്‍ ആനിന്‍സ്റ്റന്‍ കേന്ദ്രകതാപാത്രമാകുന്ന ദ മോര്‍ണിങ്ങ് ഷോ, ജേസന്‍ മൊമോവുയുടെ സീ, തുടങ്ങിയവ കൂടാതെ മനോജ് നൈറ്റ് ശ്യാമളന്റെ ഹൊറര്‍ സീരീസും ആപ്പിള്‍ ഒരുക്കുന്നുണ്ട്. നിരവധി ബോളിവുഡ് ചിത്രങ്ങളും ആപ്പിള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT