Watchlist

Watchlist : Is Love Enough? Sir | Tillotema Shome

അമീന എ

വിധവയായ വീട്ടുജോലിക്കാരിയായ രത്നയും വീട്ടുടമയായ അശ്വിനും.. പരസ്പര പൂരകങ്ങളല്ലാത്ത രണ്ടുപേർ.. സഞ്ചാര പാതയോ ഇഷ്ടങ്ങളോ.. വിശ്വാസങ്ങളോ ഒരു പോലെയല്ലാത്ത രണ്ടു പേർ.. അവർക്കിടയിൽ വളർന്നു വരുന്ന സൗഹൃദം, പിന്നീട് പ്രണയത്തിലേക്ക് മാറ്റം സംഭവിക്കപ്പെടുന്ന സ്നേഹം.. എത്രയേറെ ശ്രമകരമായി ഒളിച്ചു വച്ചിട്ടും വിസിബിളായി തന്നെ പുറത്തേക്ക് വരുന്ന രത്നയോടുള്ള അശ്വിന്റെ പ്രണയം കാണേ you cant date your maid എന്ന് വിക്കി പറയുന്നുണ്ട്. പ്രണയത്തിൽ അശ്വിന് കാണാൻ കഴിയാതെ പോകുന്ന ഒരു ക്ലാസ്സ് ഡിഫറൻസ് രത്നയ്ക്കും അയാൾക്ക് ചുറ്റുമുള്ളവർക്കും കാണാൻ കഴിയുന്നുണ്ട്.. അതുകൊണ്ട് തന്നെ പ്രണയത്തിന് അപ്പുറത്തേക്ക് രത്ന ജീവിതത്തിനെ തിരഞ്ഞെടുക്കുന്നുണ്ട്. പക്വമായ പെരുമറ്റങ്ങൾ, ചെറിയ പുഞ്ചിരികൾ, ശാന്തമായ സംസാരങ്ങൾ.. ഫീൽ ​ഗുഡ് എന്ന പദത്തിനെ അതുപോലെ തന്നെ എടുത്തു വയ്ക്കുന്നൊരു ചിത്രം.. തിരുനെറ്റിയിൽ പതിയെ മുകർന്ന് അശ്വിൻ പ്രണയം അറിയിക്കുമ്പോൾ കാണിക്ക് ആ ഇൻ്റിമസിയോട് തോന്നുന്ന കംഫർട്ടാണ് ഇസ് ലൗവ് ഈസ് ഇനഫ് സർ എന്ന ചിത്രം.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT