Watchlist

Watchlist: Marcel The Shell With Shoes On(2021) | Dean Fleischer Camp

അനഘ

ഒരു കുഞ്ഞു ഷെൽ, മാർസൽ. ഒരു പെയർ ഷൂസ് ആണ് അവന്റെ പ്രത്യേകത. അതുകൊണ്ടവനെ മാഴ്‌സൽ ദി ഷെൽ വിത്ത് ഷൂസ് ഓൺ എന്ന് വിളിക്കാം. തന്റെ മുത്തശ്ശി കോണിക്കൊപ്പം ഒരു എയർ bnb യിൽ ജീവിക്കുകയാണ് അവൻ. അവിടെ താമസിക്കാനെത്തിയ നമ്മുടെ സംവിധായകന് അവനെ വച്ചൊരു ഡോക്യുമെന്ററി ചെയ്യാൻ തോന്നുന്നു. അങ്ങനെ മാർസെൽ ആ വീട്ടിലെ അവന്റെ ആ കുഞ്ഞു ലോകം, ഇത്തിരികുഞ്ഞൻ കാഴ്ചകൾ, നിത്യ ജീവിതം, ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തുടങ്ങിയവ പറഞ്ഞു തരുന്നു.

അപ്പോഴൊരു ചോദ്യം.. കോണിയും, മാർസലും മാത്രമല്ലേ ഉള്ളൂ? ബാക്കി ഷെല്ലുകളെവിടെ? മാർസലിന്റെ വീട്ടുകാരെവിടെ?

തന്റെ കൂട്ടത്തെ കണ്ടെത്താനുള്ള മാർസലിന്റെ ആ യാത്രയാണ് സ്റ്റോപ്പ് മോഷൻ ആനിമേഷൻ ഉപയോഗിച്ചെടുത്ത മോക്യുമെന്ററിയായ ചിത്രം. നമുക്ക് ചുറ്റുമുള്ള ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകളിലേക്ക് teleport ചെയ്യുന്ന ഒരു comfort watch ആണ് മാർസെൽ ദി ഷെൽ വിത്ത് ഷൂസ് ഓൺ.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT