Watchlist

Watchlist: Aftersun(2022) |Charlotte Wells| Paul Mescal| Frankie Corio

അനഘ

ഓർമ്മകൾ നമ്മളെ കബളിപ്പിക്കാറില്ലേ? നാം കണ്ടു മറന്ന കാഴ്ചകൾക്കുള്ളിൽ നിന്ന് മാത്രം മനുഷ്യരെ ഓർക്കുമ്പോൾ അതിനപ്പുറത്തേക്കുള്ള അവരെക്കുറിച്ച് പിന്നീടൊരു ഓർമ്മിക്കലിൽ ഉള്ളിൽ തെളിഞ്ഞു വരാറില്ലേ?

കുട്ടിക്കാലത്ത് അച്ഛൻ കാലമിനൊപ്പം (calum) ടർക്കിയിലേക്ക് പോയ സോഫി ആ യാത്രയെ ഓർത്തെടുക്കുന്നത് താൻ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ കൊണ്ടാണ്. അന്ന് പതിനൊന്നുകാരിയായ അവളുടെ ഓർമ്മകളിലുള്ള കാലം. അയാളെ അന്നവൾ മനസ്സിലാക്കിയതിനെക്കാൾ കൂടുതൽ പിന്നീടുളള ഓർമകളിൽ വായിച്ചെടുക്കാൻ കഴിയും..

അച്ഛനെ മനസ്സിലാക്കാൻ അവൾ ശ്രമിക്കുന്നത്, അവൾ അന്നത്തെ തന്റെ അച്ഛന്റെ പ്രായത്തിൽ എത്തുമ്പോഴാണ്. സോഫിയുടെ ആ ഓർമ്മകളുടെ പല മാനങ്ങളിലൂടെ സഞ്ചരിക്കുന്ന ആഫ്റ്റർ സൺ നാം കണ്ടു മറന്ന അച്ഛൻ - മകൾ ബന്ധങ്ങളെയോ, കഥകളെയോ അല്ല കാണിച്ചു തരുന്നത്. . മറ്റൊന്നുമായി താരതമ്യം ചെയ്യാൻ കഴിയാത്ത ഒരു നവാനുഭൂതി നൽകുന്ന ഒരു പുതിയ സിനിമാറ്റിക് എക്സ്പീരിയൻസ് കൂടെയാണ് ഷാർലെറ്റ് വെൽസിന്റെ ആഫ്റ്റർ സൺ.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

മോശം കമന്റിടുന്നവർക്ക് മറുപടി നൽകാത്തതിന് കാരണം | Dr Soumya Sarin

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT