Entertainment

ഹൃദയംതൊട്ടപ്പനാകാന്‍ വിനായകന്‍, അതിഗംഭീര മേക്കോവര്‍ കാണാം 

THE CUE

ഫ്രാന്‍സിസ് നൊറോണയുടെ കഥ മറ്റൊരു കഥാകൃത്തായി പി എസ് റഫീക്ക് സിനിമയ്ക്ക് വേണ്ടി തിരക്കഥയാക്കുന്നു. കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടിയുടെ സംവിധാനം. ഈ സവിശേഷതകള്‍ക്കപ്പുറം വിനായകന്‍ എന്ന ഗംഭീര നടന്റെ അമ്പരപ്പിക്കുന്ന മേക്ക് ഓവര്‍. ഈദ് റിലീസായി എത്തുന്ന തൊട്ടപ്പന്‍ ഹൃദയത്തില്‍ തൊടുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് സിനിമയുടെ പുറത്തുവരുന്ന ചിത്രങ്ങളും ആദ്യ ഗാനവും.

കൊച്ചിയുടെ ഗ്രാമീണത ഒപ്പിയെടുത്ത് കടമക്കുടി, പൂച്ചാക്കല്‍, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയില്‍ ടൈറ്റില്‍ റോളിലാണ് വിനായകന്‍. ആമേന്‍ ഒരുക്കിയ പി എസ് റഫീക്ക് ഗ്രാമാന്തരീക്ഷത്തില്‍ ഒരുക്കുന്ന സിനിമയെന്ന പ്രത്യേകതയും തൊട്ടപ്പനുണ്ട്. അന്‍വര്‍ റഷീദിന്റെ ബ്രിഡ്ജ് എന്ന ചെറുചിത്രത്തിലെ ഫ്രെയിമുകളിലൂടെ വിസ്മയിപ്പിച്ച സുരേഷ് രാജനാണ് ക്യാമറ.

വിനായകന്‍ പല കാലങ്ങളിലെ ഭാവങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജാവയില്‍ എത്തുന്ന കഥാപാത്രമായും, നരച്ച താടിയും വെള്ളാരങ്കണ്ണുകളുമായി കഴുത്തില്‍ കൊന്തയിട്ട് നില്‍ക്കുന്ന ലുക്കും ഉള്‍പ്പെടെ സിനിമയിലേക്ക് കാത്തിരിപ്പ് തീര്‍ക്കുന്നതാണ് വിവിധ ചിത്രങ്ങള്‍.

കവി അന്‍വര്‍ അലിയുടെ രചനയില്‍ ഗിരീഷ് എം ലീലക്കുട്ടന്‍ സംഗീതം പകര്‍ന്ന പ്രാന്തന്‍ കണ്ടലിന്‍ കീഴേ വച്ചല്ലോ എന്ന പാട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പൊന്നാനിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ കിസ്മത്ത് എന്ന സിനിമയിലൂടെ വരവറിയിച്ച സംവിധായകനാണ് ഷാനവാസ് ബാവക്കുട്ടി. മികച്ച നവാഗത സംവിധായകനുള്ള ആ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരവും ഷാനവാസിനായിരുന്നു. ഷെയ്ന്‍ നിഗം നായകനായി അരങ്ങേറിയ സിനിമയുമാണ് കിസ്മത്ത്.

സിതാര കൃഷ്ണകുമാറും തമിഴില്‍ കബാലി, കാലാ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രദീപ് കുമാറും പാടിയ പാട്ടാണ് പുറത്തുവന്നിരിക്കുന്നത്. കൊച്ചിയുടെ ഗ്രാമീണതയില്‍ വന്ന സിനിമകളില്‍ വേറിട്ടതാവും തൊട്ടപ്പനെന്നാണ് സംവിധായകന്റെ ഉറപ്പ്. വിനായകന്റെ കിടിലന്‍ മേക്ക് ഓവറിനൊപ്പമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു.

പുതുമുഖം പ്രിയംവദയാണ്  നായിക. ഛായാഗ്രഹണം സുരേഷ് രാജൻ. റോഷൻ മാത്യു, മനോജ് കെ ജയൻ, കൊച്ചു പ്രേമൻ, പോളി വിൽസൺ എന്നിവരും അഭിനയിക്കുന്നുണ്ട‌്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT