Television

എന്തുകൊണ്ട് ബിഗ് ബോസ് അവതാരകനായി?, മോഹന്‍ലാലിന്റെ ഉത്തരം

THE CUE
കഥാപാത്രങ്ങളില്‍ ആരെയാണ് ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ത്ഥിയാക്കണമെന്ന് പറഞ്ഞാല്‍ നിര്‍ദേശിക്കുകയെന്ന ചോദ്യത്തിന് ലാലിന്റെ മറുപടി

ബിഗ് ബോസ് മലയാളം പതിപ്പ് വന്‍വിജയമായതിന്റെ പ്രധാന കാരണം അവതാരകനായി മോഹന്‍ലാല്‍ എത്തിയതായിരുന്നു. എന്തുകൊണ്ട് മിനിസ്‌ക്രീനില്‍ ബിഗ് ബോസ് ഷോ അവതാരകനായി എത്തി എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കുന്നത് കൗതുകകരമായ മറുപടി. ബിഗ് ബോസ് സീസണ്‍ ടു പ്രഖ്യാപിക്കുന്നതിന് മുമ്പായി മോഹന്‍ലാലുമായി ഏഷ്യാനെറ്റ് നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

ആങ്കറിംഗ് ഒരു ചലഞ്ച് ആയിരുന്നു. പതിനേഴ് വ്യത്യസ്ഥത സ്വഭാവമുള്ള അംഗങ്ങള്‍. ഓരോ ദിവസവും അവര്‍ പങ്കിടുന്നത് വൈവിധ്യമുള്ള കാര്യങ്ങളാണ്. ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ പ്രശ്‌നങ്ങളും പിണക്കങ്ങളും പരിഭവങ്ങളും നമ്മളിലൂടെയാണ പ്രേക്ഷകരിലെത്തുന്നത്. അതിന്റെ എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. അവര്‍ എന്താണ് പറയുന്നതെന്നും, എന്നോട് എന്താണ് ചോദിക്കുന്നതെന്നും അറിയില്ലല്ലോ. അവരോട് എന്ത് മറുപടി പറയണം എങ്ങനെ ഹാന്‍ഡില്‍ ചെയ്യണം എന്നതൊക്കെ ചിന്തിക്കണമല്ലോ. അവിടെ ഫണ്‍ കൂടിയുണ്ട്. ഒരു പാട് വെളിപാട് ഉണ്ടായിരുന്ന ഷോ കൂടിയാണ്.
മോഹന്‍ലാല്‍
ബിഗ് ബോസ് സീസണ്‍ വണ്‍ ഫിനാലേ 

ബിഗ് ബോസ് സീസണ്‍ ടു ആദ്യഭാഗത്തേക്കാള്‍ രസകരമായിരിക്കുമെന്ന് മോഹന്‍ലാല്‍. വ്യത്യസ്ഥ സ്വഭാവമുള്ള ആള്‍ക്കാരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ ആരെയാണ് ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ത്ഥിയാക്കണമെന്ന് പറഞ്ഞാല്‍ നിര്‍ദേശിക്കുകയെന്ന ചോദ്യത്തിന് സന്‍മനസുള്ള സമാധാനം എന്ന സിനിമയിലെ ഗോപാലകൃഷ്ണന്‍ എന്നായിരുന്നു ലാലിന്റെ മറുപടി. ഹൗസ് ഓണര്‍ ആയത് കൊണ്ട് വീട്ടിലുള്ളവരെ മാനേജ് ചെയ്യുമെന്നും മോഹന്‍ലാല്‍.

ബിഗ് ബോസ് സീസണ്‍ മത്സരാര്‍ത്ഥികളെ നിശ്ചയിച്ചെന്നാണ് അറിയുന്നത്. മത്സരാര്‍ത്ഥികളുടെയും സീസണ്‍ ടു എന്ന് മുതലാണ് എന്നതും ഉടന്‍ പ്രഖ്യാപിക്കും. വിനോദ ചാനലുകളുടെ ഓഡിയന്‍സ് റേറ്റിംഗില്‍ വമ്പന്‍ കുതിപ്പ് തീര്‍ത്ത ഗെയിം ഷോകളാണ് ബിഗ് ബോസ്, കോന്‍ ബനേഗാ ക്രോര്‍പതി. ഇവയുടെ മലയാളം പതിപ്പുകളും ബാര്‍ക് റേറ്റിംഗില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരം മോഹന്‍ലാല്‍ അവതാരകനാകുന്ന ആദ്യ ഗെയിം ഷോ എന്ന നിലയ്ക്കാണ് ബിഗ് ബോസ് മലയാളം പതിപ്പ് ഏഷ്യാനെറ്റ് അവതരിപ്പിച്ചത്. ബിഗ് ബോസ് രണ്ടാം സീസണ്‍ ഏഷ്യാനെറ്റ് തുടങ്ങാനിരിക്കെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പുതിയ സീസണ്‍ സംപ്രേഷണം ചെയ്ത് മഴവില്‍ മനോരമ മത്സരംഗം കൊഴുപ്പിച്ചിട്ടുണ്ട്. സുരേഷ് ഗോപിയെ അവതാരകനാക്കി ഏഷ്യാനെറ്റ് വിവിധ സീസണുകളിലായി സംപ്രേഷണം ചെയ്ത നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പുതിയ സീസണ്‍ മുതലാണ് മനോരമയില്‍ സംപ്രേഷണം തുടങ്ങിയത്.

എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയാണ് ബിഗ് ബോസ് ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്നത്. സ്റ്റാര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നത്. തമിഴില്‍ വിജയ് ചാനലില്‍ കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് പുരോഗമിക്കുന്നുണ്ട്. സാബുമോന്‍ അബ്ദുസമദ് ആയിരുന്നു മലയാളം ബിഗ് ബോസ് ആദ്യ സീസണ്‍ വിജയി. സ്റ്റാര്‍ ഓവര്‍ ദ ടോപ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ഹോട്ട് സ്റ്റാറിലും ബിഗ് ബോസ് മലയാളം സംപ്രേഷണത്തിന് പിന്നാലെ വരിക്കാറുടെ എണ്ണത്തില്‍ കുതിപ്പ് ഉണ്ടായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT