bigg boss malayalam

രജിത്ത് കുമാര്‍ ഒളിവിലെന്ന് മന്ത്രി, സ്വീകരിക്കാനെത്തിയ എല്ലാവരെയും അറസ്റ്റ് ചെയ്യും

THE CUE

രജിത് കുമാറിന് കൊറോണാ മുന്‍കരുതലുകള്‍ ലംഘിച്ച് സ്വീകരണമൊരുക്കിയ എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍. നിലവില്‍ രണ്ട് പേരെ പൊലീസ പിടികൂടിയിട്ടുണ്ട്. ബിഗ് ബോസ്സ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ രജിത്കുമാറിനെ സ്വീകരിക്കാന്‍ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നൂറിലേറെ പേര്‍ എത്തിയിരുന്നു. രജിത്കുമാര്‍ ഉള്‍പ്പെടെ 79 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കസ് എടുത്ത പൊലീസിന് രജിതിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവിലാണ് എന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍ കൊച്ചിയില്‍ പറഞ്ഞു.

മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞത്

സംഭവത്തില്‍ എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. നമ്മുക്ക് വലിയ നാണക്കേടാണ് ഈ സംഭവം ഉണ്ടാക്കിയത്. രോജ്യം മുഴുവനും കൊറോണയ്‌ക്കെതിരെ പോരാട്ടം നടത്തി കൊണ്ടിരിക്കുകയാണ് അതിനിടയിലാണ് ചിലര്‍ ഇങ്ങനത്തെ കൂത്താട്ടവും കോമാളിത്തരവും കാണിക്കുന്നത്. ഇതൊക്കെ വളരെ അപഹാസ്യമാണ്, വളരെ പെട്ടെന്നാണ് അവര്‍ അവിടെ ആളുകളെ സംഘടിപ്പിക്കുകയും മുദ്രാവാക്യം വിളിച്ചു സ്വീകരണം നല്‍കിയതും. ഇതൊന്നും അംഗീകരിക്കാനാവില്ല. നല്ല മനസുള്ളവര്‍ക്കൊന്നും കൊറോണ വരില്ലെന്നും മറ്റും രജിത് കുമാര്‍ പറഞ്ഞ കാര്യവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

കേസ് എടുത്ത പൊലീസിന് രജിതിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവിലാണ് എന്നാണ് മനസിലാക്കുന്നത്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT