bigg boss malayalam

‘മനസില്‍ ശുദ്ധിയില്ലാത്തവര്‍ക്കാണ് കൊറോണ’, അശാസ്ത്രീയ പ്രചരണം തുടര്‍ന്ന് ബിഗ്ഗ് ബോസില്‍ നിന്ന് പുറത്തായ രജിത്കുമാര്‍

THE CUE

മനസില്‍ ശുദ്ധിയില്ലാത്തവര്‍ക്കാണ് കൊറോണയെന്നും രോഗത്തെ ഭയക്കുന്നില്ലെന്നും അശാസ്ത്രീയ പ്രചരണങ്ങളിലൂടെയും സ്ത്രീവിരുദ്ധ പ്രസംഗങ്ങളിലൂടെയും ചര്‍ച്ചയായ ഡോ.രജിത്കുമാര്‍. ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായതിന് പിന്നാലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പ്രതികരണം. രജിത്കുമാര്‍ ഇക്കാര്യം പറയുന്ന വീഡിയോ വാട്‌സ് ആപ്പുകളിലും ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്. നേരത്തെ സ്ത്രീകളുടെ ഗര്‍ഭധാരണം സംബന്ധിച്ചും, ഓട്ടിസത്തെക്കുറിച്ചും രജിത്കുമാര്‍ നടത്തിയ വ്യാജപ്രചരണങ്ങള്‍ വ്യാപക വിമര്‍ശനത്തിന് വഴിവച്ചിരുന്നു.

കോവിഡ് 19 വ്യാപനം കണക്കിലെടുത്ത കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംഘം ചേര്‍ന്നതിനും ആഘോഷവും സ്വീകരണവുമൊരുക്കിയ നിയമലംഘനം നടത്തിയതിന് രജിത് ആര്‍മിയെന്ന പേരില്‍ രൂപപ്പെട്ട ആരാധക സംഘത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. രജിത് കുമാര്‍ എയര്‍പോര്‍ട്ടില്‍ എത്തിയതിന് പിന്നാലെ ആള്‍ക്കൂട്ടം ഇരച്ചെത്തിയതും മുദ്രാവാക്യങ്ങളുമായി ബഹളമുണ്ടാക്കിയതും പൊലീസിനും എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും തലവേദന സൃഷ്ടിച്ചിരുന്നു.

കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച് എയര്‍പ്പോര്‍ട്ടില്‍ സംഘം ചേര്‍ന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യപ്പെട്ട് ഡോ ധന്യാ മാധവും അഡ്വക്കേറ്റ് ശ്രീജിത് പെരുമനയും ഡിജിപിക്കും ആരോഗ്യമന്ത്രി കെ കെ ശൈലജക്കും പരാതി നല്‍കിയിരുന്നു.

കൊച്ചി വിമാനത്താവളത്തിലെ സ്വീകരണത്തിന് പിന്നാലെ തിരുവനന്തപുരം ആറ്റിങ്ങലിലും സ്വീകരണമൊരുക്കുമെന്ന് ആരാധകര്‍ വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു. കുട്ടികളുമായെത്തിയ രക്ഷിതാക്കളും സ്വീകരണത്തിന് ഉണ്ടായിരുന്നു.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT