Television

മത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളക് തേച്ചു, രജിത് കുമാര്‍ ബിഗ് ബോസ്സില്‍ നിന്ന് താല്‍ക്കാലികമായി പുറത്ത്

THE CUE

അശാസ്ത്രീയ പ്രചരണങ്ങളിലൂടെയും സ്ത്രീവിരുദ്ധ പ്രഭാഷണങ്ങളിലൂടെയും ചര്‍ച്ച ചെയ്യപ്പെട്ട ഡോ.രജത്കുമാര്‍ ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോ ബിഗ് ബോസ് സീസണ്‍ സെക്കന്‍ഡില്‍ നിന്ന് താല്‍ക്കാലികമായി പുറത്ത്. ചൊവ്വാഴ്ച സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് ബിഗ് ബോസ് മത്സരത്തിലെ നിയമം ലംഘിച്ചതിനാല്‍ രജത്കുമാറിനെ താല്‍ക്കാലികമായി പുറത്താക്കുന്നതായി അറിയിച്ചത്. രേഷ്മയെന്ന മത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളക് തേച്ചതിനാണ് പുറത്തായത്. പ്രേക്ഷകരെ കൂട്ടാന്‍ വേണ്ടി റിയാലിറ്റി ഷോയില്‍ നടത്തിയ ഗെയിം ആണോ ഇതെന്നും സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍ സംശയം ഉന്നയിക്കുന്നുണ്ട്.

സഹജീവിയുടെ കണ്ണില്‍ മുളക് തേച്ചപ്പോഴും അണ്ണന്‍ ഉയിര്‍ എന്ന് കമന്റ് ചെയ്യാന്‍ ഉളുപ്പ് മാത്രം പോരെന്ന് രജത് കുമാര്‍ ആരാധകരെ പരിഹസിച്ച് ബിഗ് ബോസില്‍ നിന്ന് പുറത്തായ ജസ്ല മാടശേരി. രജത് കുമാര്‍ ആരാധകരെന്ന് അവകാശപ്പെടുന്നവര്‍ നേരത്തെ പുറത്തുവന്ന മത്സരാര്‍ത്ഥികളായ മഞ്ജു പത്രോസിനെതിരെയും, വീണാ നായര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിരുന്നു. വ്യക്തിയധിക്ഷേപവും സൈബര്‍ ആക്രമണവും തുടര്‍ന്നതിനാല്‍ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിച്ചിരുന്നതായി മുമ്പ് മഞ്ജു പത്രോസിന്റെ അമ്മ വീഡിയോയിലൂടെ അറിയിച്ചിരുന്നു.

ശാസ്ത്രത്തെ ഉദ്ധരിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തിയും മോട്ടിവേഷണല്‍ ക്ലാസുകളില്‍ തുടര്‍ച്ചയായി സ്ത്രീവിരുദ്ധത പ്രസംഗിച്ചും വിമര്‍ശനങ്ങള്‍ നേരിട്ട് കോളജ് അധ്യാപകനാണ് ഡോ.രജിത് കുമാര്‍. കാലടി ശ്രീശങ്കരാ കോളജിലെ ബോട്ടണി അധ്യാപകനാണ് ഡോ.രജിത് കുമാര്‍. 2013 ഫെബ്രുവരി 9ന് വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ തിരുവനന്തപുരം വനിതാ കോളജില്‍ വച്ച് രജിത്കുമാര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സദസ്സില്‍ നിന്ന് ആര്യ സുരേഷ് എന്ന പെണ്‍കുട്ടി പ്രതിഷേധം അറിയിച്ച് കൂവിയിരുന്നു. ഈ കുട്ടിയെ അധിക്ഷേപിച്ചായിരുന്നു ഡോ. രജിത്കുമാറിന്റെ പ്രതികരണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അശാസ്ത്രീയവും സ്ത്രീവിരുദ്ധവുമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനാല്‍ സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലുള്ള ബോധവല്‍ക്കരണ പരിപാടികളില്‍ ഡോ.രജിത്കുമാറിനെ പങ്കെടുപ്പിക്കില്ലെന്ന് മന്ത്രി കെ കെ ശൈലജ പിന്നീട് വ്യക്തമാക്കിയിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT