Television

സിനിമയില്‍ നിന്നും ടിക് ടോക്കില്‍ നിന്നും ആരൊക്കെ?, ബിഗ് ബോസ് സീസണ്‍ ടു ഞായറാഴ്ച മുതല്‍

THE CUE

ബിഗ് ബോസ് മലയാളം പതിപ്പ് സീസണ്‍ സെക്കന്‍ഡിന് ജനുവരി അഞ്ച് ഞായറാഴ്ച തുടക്കമാകും. രണ്ടാം സീസണിലും മോഹന്‍ലാല്‍ ആണ് അവതാരകന്‍. വൈകിട്ട് ആറിനുള്ള ലോഞ്ച് എപ്പിസോഡിലാണ് സീസണ്‍ ടു മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നത്. സിനിമാ ലോകത്ത് നിന്നും ടിക് ടോക്ക് സെലിബ്രിറ്റികളില്‍ നിന്നും ടെലിവിഷന്‍ രംഗത്ത് നിന്നും മത്സരാര്‍ത്ഥികള്‍ ഉണ്ടെന്നറിയുന്നു. 17 മത്സരാര്‍ത്ഥികളാണ് ഉള്ളത്. ചെന്നൈ ചെമ്പരന്‍പക്കം ഇവിപി ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് ഹൗസിന് സെറ്റിട്ടിരിക്കുന്നത്. ബിഗ് ബോസ് ഫസ്റ്റ് സീസണില്‍ 16 മത്സരാര്‍ത്ഥികളായിരുന്നു. സാബു മോന്‍ അബ്ദുസമദ് ആണ് സീസണ്‍ ഫസ്റ്റിലെ വിജയി.

കളികള്‍ വേറെ ലെവന്‍ എന്ന ടാഗ് ലൈനിലാണ് സീസണ്‍ സെക്കന്‍ഡിലെ പ്രമോ. 100 ദിവസമാണ് പുറം ലോകത്ത് നിന്നകന്ന് ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ത്ഥികള്‍ കഴിയേണ്ടത്. വാരാന്ത്യ എപ്പിസോഡുകളിലാണ് മോഹന്‍ലാല്‍ അതിഥിയായി എത്തുക. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഈ എപ്പിസോഡുകള്‍.

വളരെ ഇന്ററസ്റ്റിംഗായ ഗെയിംസ് ആണ് ഉണ്ടാവുക. തുടര്‍ച്ചയായി കാണാതെ ഇടയില്‍ മാത്രം കാണുന്നവര്‍ക്ക് മനസിലാകണമെന്നില്ല.
മോഹന്‍ലാല്‍

ടെലിവിഷന്‍ അവതാരകയും ബഡായി ബംഗ്ലാവ് ഫെയിം കൂടിയായ ആര്യ, ടിക് ടോക് താരം ഫുക്രു എന്നിവര്‍ ഈ സീസണില്‍ മത്സരാര്‍ത്ഥികളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മലയാള സിനിമയില്‍ നിന്ന് രണ്ട് താരങ്ങളുണ്ടെന്നും സൂചനകളുണ്ട്. ഇരുപത് കോടിയോളമാണ് മോഹന്‍ലാല്‍ ബിഗ് ബോസ് അവതാരകനാകാന്‍ പ്രതിഫലം കൈപ്പറ്റിയതെന്ന് കേള്‍ക്കുന്നു.

ബിഗ് ബോസ് തമിഴിന്റെ സ്റ്റുഡിയോ നവീകരിച്ചാണ് മലയാളം ബിഗ് ബോസ് ഹൗസ് ഒരുക്കിയത്. കമല്‍ഹാസനാണ് തമിഴ് പതിപ്പ് അവതാരകന്‍.

എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയാണ് ബിഗ് ബോസ് ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്നത്. സ്റ്റാര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നത്. തമിഴില്‍ വിജയ് ചാനലില്‍ കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് . സ്റ്റാര്‍ ഓവര്‍ ദ ടോപ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ഹോട്ട് സ്റ്റാറിലും ബിഗ് ബോസ് മലയാളം സംപ്രേഷണത്തിന് പിന്നാലെ വരിക്കാറുടെ എണ്ണത്തില്‍ കുതിപ്പ് ഉണ്ടായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT