Television

'ഇത് ലിം​ഗ വിവേചനം', ഗീത ഗോപിനാഥിനെ കുറിച്ചുളള പരാമർശത്തിൽ ബച്ചനെതിരെ സോഷ്യൽ മീഡിയ

അന്താരാഷ്ര നാണയനിധിയുടെ ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥിനെക്കുറിച്ച് അമിതാഭ് ബച്ചന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമര്‍ശനം. 'ചിത്രത്തില്‍ കാണുന്ന സാമ്പത്തിക വിദഗ്ധ ഏതു സംഘടനയുടെ ചീഫ് ഇക്കണോമിസ്റ്റാണ്?' എന്ന ചോദ്യത്തോടൊപ്പം കോന്‍ബഗേന ക്രോര്‍പതിയുടെ വേദിയിൽ ഗീത ഗോപിനാഥിന്റെ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന് ബച്ചൻ നൽകിയ ചെറിയ വിവരണമാണ് അബന്ധമായത്. പരാമർശം തികച്ചും സ്ത്രീവിരുദ്ധമാണെന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകായണ് പ്രേക്ഷകർ.

'അവരുടെ മുഖം വളരെ മനോഹരമാണ്, അതുകൊണ്ട് ഒരിക്കലും അവരെ ആരും സാമ്പത്തികരംഗവുമായി ബന്ധപ്പെടുത്തി ചിന്തിക്കില്ല' എന്നായിരുന്നു ബച്ചന്‍റെ വാക്കുകൾ. അമിതാഭ് ബച്ചന്‍ തന്നെ കുറിച്ച് പറയുന്ന വീഡിയോയിലെ ഭാഗങ്ങൾ ഗീത സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരുന്നു. താന്‍ ബച്ചന്റെ ആരാധികയാണെന്നും തനിക്ക് ഇത് സ്‌പെഷലാണെന്നും ആയിരുന്നു ഗീത പോസ്റ്റിനൊപ്പം കുറിച്ചത്.

ഗീത ഗോപിനാഥിന്റെ നേട്ടങ്ങളെ പറയുന്നതിന് പകരം രൂപം നോക്കിയുളള പരാമർശം തികച്ചും ലിംഗവിവേചനമാണെന്നായിരുന്നു വീഡിയോയ്ക്ക് പിന്നാലെ വന്ന പ്രേക്ഷക പ്രതികരണം. സ്ക്രീനിൽ വന്ന ചിത്രം രഘുറാം രാജന്റേതായിരുന്നെങ്കിൽ ബച്ചന്‍ സമാനമായ പരാമര്‍ശം നടത്തുമോ എന്നും വിമര്‍ശനമുണ്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT