Entertainment

‘കവര്‍ ഡ്രൈവ് കളിക്കാന്‍ ഞാന്‍ തയ്യാര്‍’; മിതാലിയുടെ ജന്മദിനത്തില്‍ ബയോപിക് സ്ഥിരീകരിച്ച് തപ്‌സി

THE CUE

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നുവെന്നും തപ്‌സി പന്നു ബയോപിക്കില്‍ നായികയാകുമെന്നും കുറച്ചുനാളുകളായി റിപ്പോര്‍ട്ടുകളുണ്ട്. മിതാലിയുടെ ജന്മദിനത്തില്‍ തന്നെ ഇക്കാര്യത്തില്‍ സ്ഥിരീകരിച്ച് തപ്‌സി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. മിതാലിയുമൊത്ത് കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ തപ്‌സി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. മിതാലിയെ അവതരിപ്പിക്കാന്‍ കഴിയുന്നത് ബഹുമതിയാണെന്നും കവര്‍ ഡ്രൈവ് കളിക്കാന്‍ താന്‍ സജ്ജയായി കഴിഞ്ഞുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

'ഹാപ്പി ബര്‍ത്ത്‌ഡേ ക്യാപ്റ്റന്‍ മിതാലി രാജ്. ഞങ്ങള്‍ നിങ്ങളില്‍ അഭിമാനം കൊള്ളുന്നു. നിങ്ങളുടെ വേഷം സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ കഴിയുന്നത് ഒരു ബഹുമതിയായി ഞാന്‍ കണക്കാക്കുന്നു. ഈ ജന്മദിനത്തില്‍ എന്ത് സമ്മാനമാണ് തരേണ്ടതെന്ന് എനിക്കറിയില്ല. പക്ഷെ ഒരു കാര്യം ഞാന്‍ ഉറപ്പ് തരുന്നു. ബിഗ്സ്‌ക്രീനില്‍ നിങ്ങള്‍ നിങ്ങളെ തന്നെ കാണുമ്പോള്‍ അഭിമാനം കൊള്ളും. അതിനായി എന്നെക്കൊണ്ടാവുന്ന വിധത്തില്‍ ഞാന്‍ പരിശ്രമിക്കും' തപ്സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ശബാഷ് മിത്തു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രാഹുല്‍ ധോലാകിയ ആണ് സംവിധാനം. വിയാകോം 18 സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാന്ധ് കി ആംഖ്, സൂര്‍മ എന്നീ ബയോപിക്കുകളിലും തപ്സി പ്രധാന വേഷമണിഞ്ഞിരുന്നു. ഗുജറാത്തില്‍ നിന്നുള്ള അത്ലറ്റായ രശ്മിയുടെ ജീവിത ചരിത്രം പറയുന്ന രശ്മി റോക്കറ്റ് എന്ന ചിത്രത്തിലും നടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT