ക്യു സ്റ്റുഡിയോ സോങ് ബുക്കിൽ വിധു പ്രതാപ്. ഇരുപത്തിയാറ് വർഷത്തെ കരിയറിൽ എണ്ണം പറഞ്ഞ ഗാനങ്ങൾ സമ്മാനിച്ച ഗായകൻ. വിധു പ്രതാപിന്റെ ശബ്ദം എവിടെ കേട്ടാലും മലയാളി തിരിച്ചറിയും. 1999-ൽ ദേവദാസി എന്ന സിനിമയിൽ പൊൻവസന്തം എന്ന അർദ്ധശാസ്ത്രീയഗാനം പാടിക്കൊണ്ടാണ്. ഇരുപതാമത്തെ വയസ്സിൽ സായാഹ്നം എന്ന സിനിമയിലെ കാലമേ കൈക്കൊള്ളുക നീ എന്നഗാനത്തിന് മികച്ച പിന്നണിഗായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം വിധുപ്രതാപിന് ലഭിച്ചു. പ്രശസ്ത സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററുടെ കീഴിൽ നാലുവർഷം സംഗീതം പഠിച്ചിട്ടുണ്ട്. സുഖമാണീ നിലാവ്, വാളെടുത്താൽ, കാറ്റാടിത്തണലും, മറക്കാം എല്ലാം മറക്കാം, മഴയുള്ള രാത്രിയിൽ തുടങ്ങിയവ പ്രധാനപ്പെട്ട ഗാനങ്ങൾ. വിധു പ്രതാപ് തന്റെ സംഗീതത്തെ പറ്റിയും, കാഴ്ചപ്പാടുകളെപ്പറ്റിയും ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു. അഭിമുഖം ആദ്യ ഭാഗം.