ക്യു സ്റ്റുഡിയോ സോങ് ബുക്കിൽ ഗായകൻ ശ്രീകുമാർ വാക്കിയിൽ. ഇ ടി വി എന്ന ചാനലിന്റെ സരിഗമ എന്ന പരിപാടിയിലെ 2004 ലെ വിജയി ആയിരുന്നു ശ്രീകുമാർ വാക്കിയിൽ. പിഡിലൈറ്റ് എന്ന പരസ്യത്തിനു വേണ്ടി ശ്രീകുമാർ പാടിയ ഒരു പാട്ട് കേട്ടിട്ടാണു വിദ്യാസാഗർ എന്ന സംഗീത സംവിധായകൻ ശ്രീകുമാർ എന്ന ഗായകനു മുല്ലയിൽ പാടാൻ അവസരം നൽകുന്നത്. മുല്ലയിലെ കനലുകളാടിയ എന്ന പാട്ട് സൂപ്പർ ഹിറ്റായി. നീലത്താമരയിലെ അനുരാഗവിലോചനനായി എന്ന ഗാനമാണു ശ്രീകുമാറിനെ കൂടുതൽ പ്രശസ്തനാക്കിയത്. എണ്ണത്തിൽ കുറച്ച് പാട്ടുകളെ പാടിയിട്ടുള്ളൂ എങ്കിലും എല്ലാം പ്രേക്ഷകപ്രശസ്തി നേടിയവ. അഭിമുഖം ആദ്യ ഭാഗം.