Short Films

ഓര്‍മയുണ്ടോ ആ ‘വെള്ളിയാഴ്ച’; സിംപിളായൊരു ഷോര്‍ട്ട്ഫിലിം

THE CUE

മലയാളിയുടെ ജീവിതത്തില്‍ എന്നും വെള്ളിയാഴ്ചകള്‍ക്ക് ഒരു പ്രത്യേക ഇടമുണ്ട്. ഒന്ന് പുതിയ സിനിമകള്‍ തിയ്യേറ്ററുകളിലെത്തുന്ന ദിവസം, ഏതൊരു സിനിമാക്കാരന്റെയും പ്രതീക്ഷയായ വെളളിയാഴ്ച. രണ്ട് ഭയപ്പെടുത്തുന്ന വെള്ളിയാഴ്ച, പ്രതികാരദാഹികളായ ദുരാത്മാക്കള്‍ പലരും ഭൂമിയിലെത്തുക വെള്ളിയാഴ്ചകളിലാണെന്നാണ് കഥകളും സിനിമകളും പലതവണ പറഞ്ഞു വെച്ചിരിക്കുന്നത്. എന്നാല്‍ ഇവ രണ്ടുമല്ലാതെ മറ്റൊരു വെള്ളിയാഴ്ച മലയാളികള്‍ക്കുണ്ട്. പുതുതലമുറയ്ക്കത്ര പരിചിതമല്ലെങ്കിലും 80കളിലും 90കളിലും ജനിച്ചവര്‍ക്ക് സുപരിചിതമായ അത്തരമൊരു ഓര്‍മയിലേക്ക് കടന്നു ചെല്ലുകയാണ് ജോയല്‍ കൂവള്ളൂര്‍ സംവിധാനം ചെയ്ത ‘വെള്ളിയാഴ്ച’ എന്ന ഷോര്‍ട്ട് ഫിലിം.

ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം പറയുന്നത് പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു വെള്ളിയാഴ്ചയുടെ കഥയാണ്. തനി നാട്ടിന്‍ പുറത്തുകാരായ ഒരു ദമ്പതികളുടെ ജീവിതത്തിലെ ഒരു വെള്ളിയാഴ്ച അവര്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് ചിത്രം പറയുന്നു. അവതരണത്തിലെ ലാളിത്യം തുടക്കം മുതല്‍ അവസാനം വരെ ചിത്രം കാത്തു സൂക്ഷിക്കുന്നു. ചിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സംഗീതവും ഛായാഗ്രഹണവുമാണ് വെള്ളിയാഴ്ചയില്‍ എടുത്തു പറയേണ്ടത്. അതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന പോസിറ്റീവും.

ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകളോ, ഞെട്ടിത്തരിക്കുന്ന കഥാഗതിയൊ ഒന്നുമല്ല വെള്ളിയാഴ്ചയുടേത്, മറിച്ച് കാഴ്ചക്കാര്‍ക്ക് ഒരു ഫീല്‍ ഗുഡ് അനുഭവം പങ്കുവെയ്ക്കുന്ന വളരെ സിംപിളായ ആറ് മിനിറ്റ്. അതുമാത്രമാണ് വെള്ളിയാഴ്ച

വില്ലേജ് സ്‌പേസ്ഷിപ്പിന്റെ ബാനറില്‍ ജിത്തു കൂവള്ളൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംവിധായകന്‍ തന്നെ രചന നിര്‍വഹിച്ച വെള്ളിയാഴ്ചയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത് യഥാര്‍ഥ ജീവിതത്തിലും ദമ്പതികളായ ലേഖ, വാസു എന്നിവരാണ്. മുന്‍പ് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ദേവിക എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ഹിമല്‍ മോഹനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഹരി ദേവകി, പശ്ചാത്തലസംഗീതവും ഗാനവും ഒരുക്കിയിരിക്കുന്നത് മാത്യു ജെയിംസാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രീതി മുകുന്ദന്റെ കിടിലൻ ഡാൻസും, ഒപ്പം ആ 'പഴയ നിവിനും'; കളറായി 'സർവ്വം മായ'യിലെ ആദ്യഗാനം

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

SCROLL FOR NEXT