Short Films

ഇത് അദ്രി ജോയുടെ തല്ലില്ലാത്ത കല്യാണം , ചിരിപ്പിച്ച് ഹ്രസ്വചിത്രം'ഇതികർത്തവ്യ മാരൻ'

സ്കൂളിലും കോളേജിലുമെല്ലാം പ്രണയിക്കാൻ ശ്രമിച്ചിട്ടും നടക്കാതെ പോയ, ഇനി കല്യാണത്തിൽ കാണാം എന്ന പ്ലാനുമായി ജീവിക്കുന്ന എത്ര ചെറുപ്പക്കാരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. കടം വാങ്ങിയും കഷ്ടപ്പെട്ടുമെല്ലാം സ്വന്തം കല്യാണം നടത്തി നാട്ടുകാരുടെ വായടപ്പിച്ച അത്തരമൊരു ചെറുപ്പക്കാരൻ. പക്ഷേ കല്യാണത്തിന് തൊട്ട് പിറ്റേന്ന് അറേഞ്ച്ഡ് മാരേജിലെ വധു അയാളോട് പറയുന്നതാകട്ടെ അയാളത്ര ഇഷ്ടപ്പെടാത്ത കാര്യവും. ഇതാണ് ജസ്റ്റിൻ മാത്യു സംവിധാനം ചെയ്യുന്ന 'ഇതികർത്തവ്യ മാരൻ' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രമേയം.

ജെ ആർ പ്രൊഡക്ഷൻസിന്റേയും താര ആന്റ് മില പ്രൊഡക്ഷൻസിന്റെയും ബാനറിൽ ആൽബിയും റീജു ജോസും നിർമ്മിച്ച ചിത്രത്തിന് കിരൺ കെ എസ് തിരക്കഥ ഒരുക്കുന്നു, മിന്നൽ മുരളിയുടെ തിരക്കഥാകൃത്ത് കൂടിയാണ് സംവിധായകൻ ജസ്റ്റിൻ മാത്യു.

തല്ലുമാല എന്ന സിനിമയിൽ അരങ്ങേറി സുലൈഖ മൻസിൽ, ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്നീ സിനിമയിൽ അഭിനയിച്ച ആദ്രി ജോ, അമൃത വിജയ്, ജിഷ്ണു മോഹൻ, വിവേക് അനിരുദ്ധ്, ധാനിൽ കൃഷ്ണ, റോബെർട്ട് ആലുവ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്.

ഒട്ടും സീരിയസാകാതെ തുടക്കം മുതലെ ഒരു ഹ്യൂമർ ട്രാക്ക് പിടിച്ചാണ് ചിത്രം കഥ പറയുന്നത്. ആദ്രി ജോ അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെ ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളും അയാൾ ചെന്ന് പെട്ട് നിൽക്കുന്ന സാഹചര്യങ്ങളുമെല്ലാം പ്രേക്ഷകർക്ക് മുൻപിൽ രസകരമായി അവതരിപ്പിക്കുന്നു.

നവീൻ നജോസാണ് ഛായാഗ്രഹണം. ഷൈജാസ് കെ എം ആണ് എഡിറ്റർ. അനുരാഗ് എൻജിനിയറിങ് വർക്ക്സിലൂടെ ശ്രദ്ധേയനായ മിലൻ ജോണ് ആണ് സംഗീത സംവിധായകൻ. റോയലിൻ റോബെർട്ടാണ് സഹ സംവിധാനം. ബ്ലോക്കബസ്റ്റർ ഫിലിംസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ഷോർട്ട് ഫിലിം റിലീസ് ചെയ്തിരിക്കുന്നത്.

'ആയുധ പൂജ' സ്പെഷ്യൽ; 'കാട്ടാളന്റെ' പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു

സിനിമാപ്രേമികൾക്ക് ആഘോഷത്തിനുള്ള നേരമായി; വരുന്നു #MMMN ടീസർ

ആൾക്കൂട്ട ദുരന്തം ഉണ്ടാകാതിരിക്കാൻ | Amal Krishna KL Interview

പ്രണവിന്റെ കിടിലൻ പെർഫോമൻസ് ഉറപ്പ് നൽകി ‘ഡീയസ് ഈറേ’ ട്രെയ്‌ലർ

'പ്രണയ പരാ​ഗം, ചടുല വികാരം', വിന്റേജ് മൂഡുമായി "പെറ്റ് ഡിറ്റക്ടീവിലെ" 'തരളിത യാമം' പ്രമോ ​ഗാനം

SCROLL FOR NEXT