Short Films

മാറാത്ത കാലത്തിന്റെ ‘തുടർച്ച’; ഒരു മിനിറ്റിൽ ജസ്റ്റിൻ വർഗീസ് ഒരുക്കിയ ഹ്രസ്വചിത്രം

മാറാത്ത കാലത്തിന്റെ ‘തുടർച്ച’; ഒരു മിനിറ്റിൽ ജസ്റ്റിൻ വർഗീസ് ഒരുക്കിയ ഹ്രസ്വചിത്രം

THE CUE

കറുപ്പും ജാതി മത വർഗ്ഗീയതയും ഇപ്പോഴും ചർച്ചകൾക്ക് വിഷയങ്ങളാവുകയാണ്. ദുരഭിമാനക്കൊലയും കറുപ്പിനെ ചൊല്ലിയുളള മാറ്റിനിർത്തലുകളും സജീവമായിരിക്കുന്ന കാലഘട്ടത്തിലാണ് ‘തുടർച്ച’ പോലൊരു ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജസ്റ്റിൻ വർഗീസ് ഒരുക്കിയ ഒരു മിനിറ്റ് ദൈർഘ്യമുള്ള ‘തുടർച്ച’ സ്ലൊ ക്യാമറാ മൂവ്മെന്റിൽ, മോണോക്രോമിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരനായ കെ എ സേവ്യർ ആണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സംവിധായകനും നിർമ്മാതാവുമായ സുനിൽ ഇബ്രാഹിം ആണ് വീഡിയോയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത്. മനോജ് വി ആർ തിരക്കഥയും ആൻഡേർസ് കാച്ചപ്പിളളി എഡിറ്റിങും നിർവ്വഹിച്ചിരിക്കുന്നു.

30 സെക്കന്റ് ദൈർഘ്യമുള്ള വളരെ ചെറിയ ഒരു വീഡിയോ ആയിരുന്നു മനസിൽ. പക്ഷെ അത്ര ചെറിയ സമയത്തിനുള്ളിൽ ഉദ്ധേശിച്ചത് പറഞ്ഞുതീർക്കൽ അസാധ്യമായി തോന്നിയെന്നും അങ്ങനെയാണ് ക്യാമറാ മൂവ്മെന്റിൽ ചെറിയ മാറ്റം വരുത്തി ഒരു മിനിറ്റലേയ്ക്ക് നീട്ടുന്നതെന്നും ജസ്റ്റിൻ പറയുന്നു. രണ്ടു സീനുകളായാണ് ചിത്രീകരിച്ചിട്ടുളളത്. ഒന്ന് വിഷ്വലും മറ്റൊന്ന് ഫ്ലാഷ്ബാക്ക് ഓഡിയോ സീനും. കഴിഞ്ഞ കാലത്തെ ഓ‍ഡിയോയിലൂടെ മാത്രമാണ് പറഞ്ഞിട്ടുളളത്. അവതരണ രീതിയിലെ പുതുമ കൊണ്ടും വിഷയത്തിന്റെ കാലികപ്രസക്തി കൊണ്ടും 'തുടർച്ച' പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നു.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT