Short Films

ലോക്ക് ഡൗണില്‍ മറക്കരുതാത്ത ചിലരുണ്ട്, ബാക്കിയാകുന്നവരെക്കുറിച്ചുള്ള 'ശേഷം' ഹ്രസ്വചിത്രം ദ ക്യു യൂട്യൂബ് ചാനലില്‍

കൊവിഡ് കാലത്തെ ലോക്ഡൗണില്‍ പല മാറ്റങ്ങളും രാജ്യത്തുണ്ടായിട്ടുണ്ട്. രാഷ്ട്രീയസമരങ്ങള്‍ ചൂടുപിടിച്ചു നിന്നിരുന്ന സമയത്ത് എത്തിയ കൊവിഡ്, താത്കാലികമായിട്ടാണെങ്കിലും ഒരു നിശബ്ദത രാജ്യത്ത് രൂപപ്പെടുത്തി. എന്നാല്‍ സാധാരണക്കാരന്റെ, അരികുവത്കരിക്കപ്പെട്ടവരുടെ ഭാഗത്തു നിന്ന് നോക്കിയാല്‍ അവരുടെ പ്രതിസന്ധികള്‍ക്ക് മാറ്റങ്ങളുണ്ടായിട്ടില്ല. വാര്‍ത്തകളിലൂടെ ഒരു മാറ്റവുമില്ലാതെ ഇപ്പോഴും ബാക്കിയായ ജീവിതങ്ങളുണ്ട്, അവരില്‍ ചിലരിലേക്കുള്ള ഒരു എത്തി നോട്ടമാണ് ശ്രീഹരി സംവിധാനം ചെയത ശേഷം പറയുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോക്ഡൗണില്‍ പലരും ഒരുക്കിയ കോമഡി- ട്രോള്‍ ഹ്രസ്വചിത്രങ്ങളില്‍ നിന്ന് മാറി സാമൂഹ്യപ്രസക്തമായ വിഷയം ലളിതമായി കൈകാര്യം ചെയ്യുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രസക്തി. പത്രമാധ്യമങ്ങളിലൂടെ നാം കാണുന്ന, ചിലരെങ്കിലും മറന്നുപോകുന്ന ചില ജീവിതങ്ങളെ ചിത്രം ഓര്‍മപ്പെടുത്തുന്നു.

പൂര്‍ണ്ണമായും ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഒരുക്കിയ ഒരു പരീക്ഷണ ചിത്രമാണ് ശേഷം. ജിതിന്‍ കെസിയും അക്ഷയ് എ ഹരിയും ഒരുക്കിയ തിരക്കഥ, സംവിധായകന്റെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ വിവിധഭാഗങ്ങളിലുള്ള അഭിനേതാക്കള്‍ അഭിനയിക്കുന്നു, അത് വിവിധ വ്യക്തികള്‍ ക്യാമറയില്‍ പകര്‍ത്തുന്നു. അവയെല്ലാം കൈയ്യടക്കത്തോടെ ചിത്രത്തിന് മികവു നല്‍കുന്ന രീതിയില്‍ കൈകാര്യം ചെയ്യാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അണിയറപ്രവര്‍ത്തകരുടെ പ്രയത്നം അഭിനന്ദിക്കേണ്ടതുമാണ്.

ഏകാന്തത പ്രധാനമായി സംസാരിക്കുന്ന ചിത്രമായിട്ടു കൂടി വിവിധ ചുറ്റുപാടുകളിലെ ശബ്ദങ്ങള്‍ കാര്യമായി ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നത് പോരായ്മയാകുന്നു. മുറിയ്ക്കകത്തും പുറത്തുമായി തനിച്ചായ ജീവിതങ്ങള്‍ കേള്‍ക്കുന്ന അവരുടെ ഭാഗമായിരുന്ന ശബ്ദങ്ങളുട സാധ്യത പശ്ചാത്തലസംഗീതത്തിന് അപ്പുറം ചിത്രത്തിലുണ്ടായിരുന്നു.

പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം പ്രേക്ഷകരെ ചില യാഥാര്‍ത്ഥ്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നുണ്ട്, ലോക്ഡൗണിന് ശേഷമെന്തെന്ന ചോദ്യം ചിന്തിപ്പിക്കുന്നുമുണ്ട്.

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

'ട്രാഫിക്' ക്ലൈമാക്സില്‍ ഞാന്‍ ചെയ്യേണ്ടതിനെക്കുറിച്ച് ബോബി സഞ്ജയ് എഴുതി വച്ചിരുന്നത് അങ്ങനെയായിരുന്നു: ആസിഫ് അലി

ഭ്രമയുഗത്തിന്റെ വിജയിത്തിൽ ജെന്‍ സി പ്രേക്ഷകര്‍ക്ക് വലിയ ക്രെഡിറ്റ് കൊടുക്കണം: സുരേഷ് ഷേണായി

SCROLL FOR NEXT