Short Films

നാട്ടുമിത്തുകളില്‍ ഭയം നിറച്ച് ‘ഇല്ലിത്തള്ള’, ഷോര്‍ട്ട് ഫിലിം ദ ക്യു യൂട്യൂബ് ചാനലില്‍

THE CUE

പ്രേതവും യക്ഷിയും നിറയുന്ന കെട്ടുകഥകളിലെയും മിത്തുകളിലെയും നാടന്‍ ഗൃഹാതുരതയെ മുന്‍നിര്‍ത്തി കഥ പറഞ്ഞ ചെറു സിനിമയാണ് ഇല്ലിത്തള്ള. ഇതിനോടകം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഇല്ലിത്തള്ള ഷോര്‍ട്ട് ഫിലിം രംഗത്തെ പുതുനിരയെ പരിചയപ്പെടുത്താനുള്ള ശ്രമമമെന്ന നിലയില്‍ ദ ക്യു ആണ് പുറത്തിറക്കിയിരിക്കുന്നത്. ചലച്ചിത്രമേഖലയിലുള്ളവര്‍ പങ്കെടുത്ത പ്രിവ്യൂ സ്‌ക്രീനിംഗിന് പിന്നാലെ ഡിസംബര്‍ 16നാണ് ഇല്ലിത്തള്ള ദ ക്യൂ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

നാട്ടിന്‍പുറങ്ങളില്‍ കേട്ടു പരിചയമുള്ള പ്രേതകഥകളില്‍ നിന്ന് ആസ്പദമാക്കി നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റഷീദ് പറമ്പിലാണ്. സന്തോഷ് പുത്തനാണ് ചിത്രത്തിന്റെ നിര്‍മാണം,ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയും സന്തോഷ് പുത്തന്‍ അവതരിപ്പിക്കുന്നു

മുന്‍പും നിരവധി ഷോര്‍ട്ട് ഫിലിമുകളിലൂടെ റഷീദ് ശ്രദ്ധേയനായിട്ടുണ്ട്. ഭയവും നാട്ടുകഥകളുടെ മിത്തും കൂട്ടിയിണക്കി തിരക്കഥ രചിച്ചിരിക്കുന്നത് ഗണേഷ് മലയത്താണ്. ദൃശ്യഭംഗി കൊണ്ടും സംഗീതം കൊണ്ടും മികവ് തെളിയിച്ച ഇല്ലിത്തള്ളുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷിഹാബ് ഓങ്ങല്ലൂരും സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു ശിവശങ്കറുമാണ്. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിങ്ങ് കൈകാര്യം ചെയ്തത്. സംവിധായകരായ ജി മാര്‍ത്താണ്ഡന്‍, ഫാസില്‍ കാട്ടുങ്ങള്‍, ജിയോ ബേബി, പ്രശോഭ് വിജയന്‍, ഗിരീഷ് എഡി, ബിലഹരി, വിനീത് വാസുദേവ്, ജനിത് കാച്ചപ്പിള്ളി, ബിജു മജീദ്, നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട് എന്നിവര്‍ കൊച്ചിയില്‍ നടന്ന സ്‌ക്രീനിംഗിനെത്തി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT