Short Films

കാളിരാത്രി, രാജ്യാന്തര ചലച്ചിത്രമേളകളില്‍ മത്സരത്തിന് ബിശ്വാസ് ബാലന്റെ ചെറുസിനിമ

THE CUE

ബിശ്വാസ് ബാലന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം കാളിരാത്രി രണ്ട് രാജ്യാന്തര ചലച്ചിത്രമേളകളില്‍ മത്സരവിഭാഗത്തില്‍. ക്രൊയേഷ്യയിലെ ഡൈവേര്‍ഷന്‍സ് ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലാണ് കാളിരാത്രിയുടെ പ്രിമിയര്‍. സ്‌പ്ലൈസ് ഫിലിം ഫെസ്റ്റ് ന്യൂയോര്‍ക്കിലും ചിത്രം മത്സരിക്കുന്നുണ്ട്. ജൂണ്‍ 20ന് തുടങ്ങുന്ന ഈ ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലുള്ള ഏക ഇന്ത്യന്‍ ചിത്രവുമാണ് കാളിരാത്രി. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ടിറ്റോ വില്‍സണ്‍, ജോളി ചിറയത്ത്, രാജന്‍ പൂത്തറക്കല്‍, സരിതി കുക്കു എന്നിവരാണ് ബിശ്വാസ് ബാലന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചെറുസിനിമയിലെ അഭിനേതാക്കള്‍.

ഗോദ, വെളിപാടിന്റെ പുസ്തകം, പുരി ജഗന്നാഥിന്റെ തെലുങ്ക് ചിത്രം മെഹബൂബ എന്നിവയുടെ ഛായാഗ്രാഹകനായിരുന്ന വിഷ്ണു ശര്‍മ്മയാണ് ക്യാമറ. ബിജിബാല്‍ ആണ് സംഗീത സംവിധാനം. സുനില്‍ എസ് പിള്ളയാണ് എഡിറ്റര്‍. ഗണേഷ് മാരാരാണ് ശബ്ദഡിസൈന്‍. ശാരികാ സ്‌നേഹരാജാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

തമിഴിലെ മുന്‍നിര സംവിധായകനായ ശെല്‍വരാഘവന്റെ സഹസംവിധായകനായിരുന്ന ബിശ്വാസ ബാലന്‍ മലയാളത്തിലും സിനിമകളില്‍ സഹസംവിധായകനായിരുന്നു. ബിശ്വാസ് തന്നെയാണ് കാളിരാത്രി യുടെ രചനയും നിര്‍മ്മാണവും.

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

SCROLL FOR NEXT